Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഗുരുതരാവസ്ഥയില്‍ ആയിരുന്ന യുവതി മരിച്ചു.

ഗുരുതരാവസ്ഥയില്‍ ആയിരുന്ന യുവതി മരിച്ചു. 


തിരു.: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയിൽ ഗുരുതരാവസ്ഥയില്‍ ആയിരുന്ന യുവതി മരിച്ചു. കാട്ടാക്കട സ്വദേശി കൃഷ്ണ തങ്കപ്പനാണ്(28) മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭർത്താവ് ശരത്തിന്റെ പരാതിയില്‍ യുവതിയെ ചികിത്സിച്ച ഡോക്ടർ വിനുവിനെതിരെ പൊലീസ് കേസെടുത്തു.
       കിഡ്നി സ്റ്റോണ്‍ ചികിത്സയ്‌ക്കായി കഴിഞ്ഞ 15നാണ് നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ കൃഷ്ണയെ പ്രവേശിപ്പിച്ചത്. വയറുവേദനയ്‌ക്ക് ചികിത്സ തേടിയെത്തിയ കൃഷ്ണയ്‌ക്ക് അലർജി പരിശോധനയില്ലാതെ കുത്തിവെപ്പെടുക്കുകയായിരുന്നു. പിന്നാലെ ശ്വാസതടസം അനുഭവപ്പെടുകയും ശരീരത്തിന് നിറവ്യത്യാസം ഉണ്ടാവുകയും ചെയ്തു. തൈക്കാട് ആശുപത്രിയില്‍ കിഡ്‌നി സ്റ്റോണ്‍ ഉണ്ടെന്ന് കണ്ടെത്തിയതോടെയായിരുന്നു നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുത്തിവെപ്പെടുത്തതിന് പിന്നാലെ യുവതി അബോധാവസ്ഥയിൽ ആയതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആറ് ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ ആയിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement