Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിപ ബാധിച്ച്‌ ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു.

നിപ ബാധിച്ച്‌ ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു.

കോഴിക്കോട്: നിപ ബാധിച്ച്‌ കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരൻ മരിച്ചു. രാവിലെ 10.50ഓടെ മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം സ്ഥിതീകരിച്ചത്. ഇക്കഴിഞ്ഞ 15-ാം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ, ആദ്യം പാണ്ടിക്കാട്ടെ ക്ലിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ചത്. നിപ സ്ഥിതീകരിച്ചതിന് പിന്നാലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 14കാരനുമായി സമ്പര്‍ക്കം ഉണ്ടായ ഒരാള്‍ക്കും രോഗലക്ഷണങ്ങളുണ്ട്.
       ഓസ്ട്രേലിയയിൽ നിന്ന് മരുന്നെത്തും മുമ്പാണ് മരണം സംഭവിച്ചത്. ആറു വർഷത്തിനിടെ 21 പേരാണ് സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ചത്. മരിച്ച കുട്ടിയുടെ സംസ്കാര ചടങ്ങുകൾ പ്രോട്ടോകോൾ അനുസരിച്ച് നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement