Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നീതി ആയോഗിന്റെ സുസ്‌ഥിര വികസന ലക്ഷ്യ (എസ്‌ഡിജി) സൂചികയിൽ കേരളം വീണ്ടും ഒന്നാമത്.

നീതി ആയോഗിന്റെ സുസ്‌ഥിര വികസന ലക്ഷ്യ (എസ്‌ഡിജി) സൂചികയിൽ കേരളം വീണ്ടും ഒന്നാമത്.



ന്യൂഡൽഹി: നീതി ആയോഗിന്റെ സുസ്‌ഥിര വികസന ലക്ഷ്യ (എസ്‌ഡിജി) സൂചികയിൽ കേരളം തുടർച്ചയായ നാലാം തവണയും ഒന്നാമത്. 16 വികസന മാനദണ്ഡങ്ങൾ പരിഗണിച്ചപ്പോൾ നൂറിൽ 79 പോയിന്റുമായി കേരളവും ഉത്തരാഖണ്ഡുമാണ് ഒന്നാം സ്‌ഥാനത്ത്.
        ദേശീയ ശരാശരി 71 ആയിരിക്കെ, തമിഴ്‌നാട് (78), ഗോവ (77) എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ബിഹാറാണ് ഏറ്റവും പിന്നിൽ (57). ത്സാർഖണ്ഡ്, നാഗാലാൻ്റ് എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിൽ പിന്നിലുള്ള മറ്റ് സംസ്ഥാനങ്ങൾ.
        പട്ടിണി ഇല്ലാതാക്കൽ, ഗുണമേന്മയുള്ള വിദ്യാഭ്യാസം, ഊർജ്ജം എന്നീ വികസന മാനദണ്ഡങ്ങളിൽ കേരളം ഒന്നാമതാണ്. സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക മാനദണ്ഡങ്ങൾ പ്രകാരമുള്ള സൂചിക 2018-'19 മുതലാണു പ്രസിദ്ധീകരിച്ചു തുടങ്ങിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement