Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിഴിഞ്ഞം പദ്ധതി: സിപിഎം ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയണമെന്ന് ഫ്രാൻസിസ് ജോർജ് എംപി.

വിഴിഞ്ഞം പദ്ധതി: സിപിഎം ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയണമെന്ന് ഫ്രാൻസിസ് ജോർജ് എംപി.


കോട്ടയം: വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായപ്പോൾ പിതൃത്വം ഏറ്റെടുക്കാതെ ഉമ്മൻ ചാണ്ടിയോട്‌ മാപ്പ് പറയാൻ സിപിഎം തയ്യാറാകണമെന്ന്‌ ഫ്രാൻസിസ്‌ ജോർജ് എംപി. വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകുന്നതിന് കാരണക്കാരനായ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് യുഡിഎഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
         ഉമ്മൻ ചാണ്ടിയെന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണ് വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞം പദ്ധതി കൊണ്ടുവന്നപ്പോൾ റിയൽ എസ്‌റ്റേറ്റ് അഴിമതിയെന്ന് അപഹസിച്ചവർ ഇന്ന് വിഴിഞ്ഞം പദ്ധതിയുടെ ക്രഡിറ്റ് എറ്റെടുക്കാൻ നടത്തുന്ന നാടകം അവസാനിപ്പിക്കണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും തിരുവനന്തപുരം എം.പി. ശശി തരൂരിനെയും വിഴിഞ്ഞത്തെ പരിപാടിയിൽ പങ്കെടുപ്പിക്കാതിരുന്നത്  ഇടതുസർക്കാരിൻ്റെ കാപട്യത്തിന് തെളിവാണെന്നും അദേഹം പറഞ്ഞു. 
          യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ യോഗത്തിൽ യുഡിഎഫ് നേതാക്കളായ മോൻസ് ജോസഫ് എംഎൽഎ, പി.സി. തോമസ്, ജോയ് എബ്രഹാം, സതീഷ് ചെള്ളാനി, എം.പി. സന്തോഷ് കുമാർ, യുജിൻ തോമസ്, ജെയ്സൺ ജോസഫ്, ടോമി വേദഗിരി, സാജു എം. ഫിലിപ്പ്, അബ്ദുൽ സലാം, എസ്. രാജീവ്‌, ഷാനവാസ് പാഴൂർ, വി.കെ. അനിൽകുമാർ, സി.സി. ബോബി, രാഹുൽ മരിയപ്പള്ളി, എൻ.ജെ. പ്രസാദ്, ടി.സി. റോയ്, തങ്കച്ചൻ വേഴക്കാട്, സാബു മാത്യൂ, മിഥുൻ എം. തോമസ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement