Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ഇന്ന് മുതൽ.

ഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ഇന്ന് മുതൽ.

ഷൊര്‍ണൂര്‍: ഷൊർണൂരിൽ നിന്നും കണ്ണൂരിലേയ്ക്ക് പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. ഷൊര്‍ണൂരില്‍ നിന്ന് വൈകുന്നേരം 3.40ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 7.40ന് കണ്ണൂരിൽ എത്തും. കണ്ണൂരില്‍ നിന്നും രാവിലെ 8.10ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചക്ക് 12.30ന് ഷൊര്‍ണൂരില്‍ എത്തുന്ന വിധമാണ് സമയക്രമീകരണം. ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് കണ്ണൂരിലേയ്ക്കുള്ള സർവീസ്. ഷൊർണൂരിലേയ്ക്ക് ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് സർവീസ്. താരതമ്യേന തിരക്ക് കൂടുതലുള്ള ശനി, തിങ്കൾ ദിവസങ്ങളിൽ സർവീസ് ഇല്ലാത്തതിനാൽ, സ്ഥിരം, പ്രതിവാര യാത്രക്കാർക്ക് കാര്യമായ പ്രയോജനം ലഭിക്കില്ല. നിലവിൽ ഷൊർണൂരിൽ നിന്നും കണ്ണൂർ ഭാഗത്തേയ്ക്കുള്ള നേത്രാവതി എക്സ്പ്രസിലെ ഹ്രസ്വദൂര യാത്രക്കാരുടെ അഭൂതപൂർവ്വമായ തിരക്ക് നിരവധി തവണ വാർത്തകളായിട്ടുണ്ട്. നിലവിൽ 2.05നുള്ള പരശുരാം എക്സ്പ്രസ് പോയിക്കഴിഞ്ഞാൽ, നേത്രാവതി ഒഴിച്ച് 4.20ന് മാത്രമാണ് കണ്ണൂർ ഭാഗത്തേയ്ക്ക് അടുത്ത ട്രെയിൻ ഉള്ളത്.
        പട്ടാമ്പി, കുറ്റിപ്പുപുറം, തിരൂർ, താനൂർ, പരപ്പനങ്ങാടി, ഫറോക്ക്, കോഴിക്കോട്, കൊയിലാണ്ടി, വടകര, മാഹി, തലശേരി എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് ഉണ്ടാകുക. 

Post a Comment

0 Comments

Ad Code

Responsive Advertisement