Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

15 വര്‍ഷം മുൻപ് കാണാതായ കലയെന്ന യുവതിയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം.

15 വര്‍ഷം മുൻപ് കാണാതായ കലയെന്ന യുവതിയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം.


മാവേലിക്കര: മാന്നാറിൽ 15 വര്‍ഷം മുൻപ് കാണാതായ കലയെന്ന യുവതിയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. പോലീസിന് രണ്ട് മാസം മുമ്പ് ലഭിച്ച ഊമക്കത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. 
          സംഭവത്തിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആറ് പേര്‍ ചേര്‍ന്ന് യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു കത്തിലെ വിവരം. പിടിയിലായവരെല്ലാം കൊല്ലപ്പെട്ടതായി കരുതുന്ന കലയുടെ ഭര്‍ത്താവിൻ്റെ ബന്ധുക്കളാണ്. ജിനു, രാജൻ, പ്രമോദ് തുടങ്ങിയവരാണ് കസ്റ്റഡിയിലുള്ളത്. കേസിൽ പ്രതിയായ ഒരാളെ കസ്റ്റഡിയിലെടുക്കാനായി അന്വേഷണം തുടര്‍ന്ന പൊലീസ് ഈ വിവരം പുറത്ത് അറിയിച്ചിരുന്നില്ല.
            മാന്നാറിൽ കല താമസിച്ചിരുന്ന സ്ഥലത്തു വച്ചു തന്നെ യുവതിയെ കൊലപ്പെടുത്തിയ ശേഷം സെപ്ടിക്ക് ടാങ്കിൽ കുഴിച്ചു മൂടിയെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം കൃത്യം നടന്നുവെന്ന് സംശയിക്കുന്ന സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്.
        കൊലപ്പെടുത്തിയെന്നു കരുതപ്പെടുന്ന കലയും ഭർത്താവ് അനിലും വ്യത്യസ്ത ജാതിയിൽ പ്പെട്ടവരായിരുന്നു. ഇവർക്ക് 16 വയസ് പ്രായമുള്ള ഒരു മകനുമുണ്ട്. നിലവിൽ ഈ മകൻ അനിലിൻ്റെ രണ്ടാം ഭാര്യയോടൊപ്പമാണ് താമസിക്കുന്നത്. അനിൽ ഇപ്പോൾ ഇസ്രായേലിൽ ജോലി ചെയ്യുകയാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും പൊലീസ് തുടങ്ങിയിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement