Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിദ്യാർത്ഥിനിയ്ക്ക് കാർഡില്ല, ബാഗില്ല, യൂണിഫോമില്ല; എസ്ടി ചോദിച്ചത് ചോദ്യം ചെയ്ത കണ്ടക്ടറെ സംഘം ചേർന്ന് മർദ്ദിച്ചു.

വിദ്യാർത്ഥിനിയ്ക്ക് കാർഡില്ല, ബാഗില്ല, യൂണിഫോമില്ല; എസ്ടി ചോദിച്ചത് ചോദ്യം ചെയ്ത കണ്ടക്ടറെ സംഘം ചേർന്ന് മർദ്ദിച്ചു.


കോട്ടയം: കൺസഷൻ കാർഡില്ലാതെ എസ്ടി ചോദിച്ചതിന് താക്കീത് ചെയ്ത കണ്ടക്ടറെ സംഘം ചേർന്ന് മർദ്ദിച്ചു. യൂണിഫോമോ ഐഡി കാർഡോ കൺസഷൻ കാർഡോ സ്കൂൾ ബാഗോ ഇല്ലാതെ സ്റ്റുഡൻസ് കൺസഷൻ ടിക്കറ്റ് എടുത്ത് യാത്ര ചെയ്ത വിദ്യാർഥിനിയെ താക്കീത് ചെയ്താണ് പ്രകോപനത്തിന് കാരണം.
        കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട്  കോട്ടയം - മാളികക്കടവ് കോളനി റൂട്ടിൽ ഓടുന്ന ബസിൽ തിരുനക്കരയിലാണ് സംഭവം. കൺസഷൻ ടിക്കറ്റ് ആവശ്യപ്പെട്ട വിദ്യാർത്ഥിനിയോട് കണ്ടക്ടർ കൺസഷൻ കാർഡ് ആവശ്യപ്പെട്ടെങ്കിലും ഉണ്ടായിരുന്നില്ല. എങ്കിലും യൂണിഫോമോ കാർഡോ ഇല്ലാത്ത വിദ്യാർത്ഥിനിക്ക് താക്കീത് നൽകി കണ്ടക്ടർ കൺസഷൻ അനുവദിച്ചിരുന്നു. എന്നാൽ, പെൺകുട്ടി ബസിൽ നിന്ന് ഇറങ്ങി ഒരു മണിക്കൂറിന് ശേഷം ബന്ധുക്കൾക്കൊപ്പമെത്തി ബസ് തടഞ്ഞ് നിർത്തി കണ്ടക്ടറെ മർദ്ദിക്കുകയായിരുന്നു. ബസിലെ കണ്ടക്ടർ പ്രദീപിനാണ് മർദ്ദനമേറ്റത്. ഹെൽമെറ്റ്‌ കൊണ്ടുള്ള അടിയേറ്റ് പ്രദീപിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement