Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആലപ്പുഴ–അമ്പലപ്പുഴ സെക്‌ഷനിൽ അറ്റകുറ്റപ്പണി; ട്രെയിനുകൾ കോട്ടയം വഴി.

ആലപ്പുഴ–അമ്പലപ്പുഴ സെക്‌ഷനിൽ അറ്റകുറ്റപ്പണി; ട്രെയിനുകൾ കോട്ടയം വഴി.

 
തിരു.: ആലപ്പുഴ–അമ്പലപ്പുഴ സെക്‌ഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ രണ്ട് ട്രെയിനുകൾ കോട്ടയം വഴി തിരിച്ചു വിടും.
       ഗുരുവായൂരിൽ നിന്ന് രാത്രി 11.15ന് പുറപ്പെടുന്ന ഗുരുവായൂർ–ചെന്നൈ എഗ്മോർ പ്രതിദിന എക്സ്പ്രസ് (16128) ജൂലൈ 3, 4, 8, 10, 11, 15 തീയതികളിൽ കോട്ടയം വഴി തിരിച്ചുവിടും. എറണാകുളം ജംഗ്ഷൻ, ചേർത്തല, ആലപ്പുഴ എന്നിവിടങ്ങളിൽ ഇതിന് സ്റ്റോപ്പുണ്ടാകില്ല. പകരം കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാടാകും.
        കൊച്ചുവേളിയിൽ നിന്ന് രാത്രി 9.25ന് പുറപ്പെടുന്ന കൊച്ചുവേളി–മംഗളൂരു ജം​ഗ്ഷൻ അന്ത്യോദയ എക്സ്പ്രസ് ജൂലൈ 4, 6, 11, 13 തീയതികളിൽ കോട്ടയം വഴി തിരിച്ചു വിടും. ആലപ്പുഴയിലും എറണാകുളം ജംഗ്ഷനിലും സ്റ്റോപ്പുണ്ടാവില്ല. പകരം കോട്ടയം, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിക്കും.
        മംഗളൂരു സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ് ജൂലൈ 3, 4, 8, 10, 11, 15 തീയതികളിൽ 20 മിനിറ്റ് വഴിയിൽ പിടിച്ചിടും.

Post a Comment

0 Comments

Ad Code

Responsive Advertisement