Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വീടിന് തീപിടിച്ച്, ഗൃഹോപകരണങ്ങൾ കത്തിനശിച്ചു.

വീടിന് തീപിടിച്ച്, ഗൃഹോപകരണങ്ങൾ കത്തിനശിച്ചു.




കോട്ടയം: നീണ്ടൂരിൽ വീടിന് തീപിടിച്ചു. കൈപ്പുഴ മേക്കാവ് ദേവീ ക്ഷേത്രത്തിന് സമീപം ചാക്കാപ്പടം തങ്കച്ചന്റെ വീടിനാണ് തീപിടിച്ചത്. ഞായറാഴ്ച രാവിലെ ഒൻപതരയോടെയാണ് തീപിടുത്തം ഉണ്ടായത്.
        തങ്കച്ചനും കുടുംബവും പള്ളിയിൽ പോയിരുന്ന സമയത്താണ് സംഭവം. സമീപത്ത് നിർമ്മാണം നടക്കുന്ന വീട്ടിലെ തൊഴിലാളികളാണ് തങ്കച്ചന്റെ വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട് സമീപവാസികളെ വിവരം അറിയിച്ചത്. തുടർന്നു നാട്ടുകാർ ചേർന്ന് തീ അണയ്ക്കുകയായിരുന്നു. സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് കോട്ടയത്തു നിന്നും ഫയർഫോഴ്സും എത്തിയിരുന്നു. അസി. സ്റ്റേഷൻ ഓഫീസർ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വീടിനുള്ളിൽ കടന്ന് തീ പൂർണ്ണമായും അണച്ചെന്ന് ഉറപ്പുവരുത്തി. വീടിൻ്റെ അടുക്കള ഭാഗത്താണ് തീ പിടിച്ചത്. വയറിംങ് സംവിധാനങ്ങൾ, ഫ്രിഡ്ജ്, വാഷിംങ് മെഷീൻ, വിലപിടിപ്പുളള മറ്റ് നിരവധി ഇലക്ട്രോണിക്സ് ഗൃഹോപകരണങ്ങൾ അടക്കം കത്തി നശിച്ചു. പാചക വാതക സിലണ്ടർ അടക്കം അടുക്കളയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്നുവെങ്കിലും ഇതിലേക്ക് തീ പടരാതിരുന്നത് വൻദുരന്തം ഒഴിവാക്കി. എങ്കിലും ഗൃഹോപകരണങ്ങൾ അടക്കം കത്തിനശിച്ചതിനാൽ, ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement