Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പടക്ക വില്‍പ്പനശാലക്ക് തീ പിടിച്ച് ഉടമക്ക് ഗുരുതര പരിക്ക്.

പടക്ക വില്‍പ്പനശാലക്ക് തീ പിടിച്ച് ഉടമക്ക് ഗുരുതര പരിക്ക്.

തിരു.: നന്ദിയോട് പടക്ക വില്‍പ്പനശാലക്ക് തീ പിടിച്ചുണ്ടായ അപകടത്തിൽ ഉടമക്ക് ഗുരുതര പരിക്ക്. ആലംപാറയിൽ പ്രവർത്തിക്കുന്ന ശ്രീമുരുക പടക്ക വിൽപ്പന ശാലയിലാണ് തീ പിടിച്ചത്. ഉടമസ്ഥൻ ഷിബുവിനാണ് പൊള്ളലേറ്റത്. വീടിന് അൽപ്പം അകലെയാണ് ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
       രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. പെട്ടെന്ന് വലിയ പൊട്ടിത്തെറി ശബ്ദമുണ്ടാടാകുകയും ഉടൻ തീ പടർന്ന് പിടിച്ചുവെന്നുമാണ് സമീപവാസികൾ പറയുന്നത്. സംഭവം നടക്കുന്ന സമയത്ത് ഉടമസ്ഥൻ മാത്രമായിരുന്നു സ്ഥലത്ത് ഉണ്ടായിരുന്നതെന്നാണ് വിവരം. തീപിടിത്തത്തിനുളള കാരണം വ്യക്തമല്ല. ഫയർ ഫോഴ്സും പൊലീസ് സംഘവും സ്ഥലത്ത് പരിശോധന ആരംഭിച്ചു. തകർന്ന കെട്ടിടങ്ങൾക്ക് ഉളളിൽ മറ്റാരെങ്കിലും കുടുങ്ങിപ്പോയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement