Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിവാഹത്തില്‍ നിന്ന് പിന്‍മാറിയ ജനപ്രതിനിധിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി വനിതാ ഡോക്ടര്‍.

വിവാഹത്തില്‍ നിന്ന് പിന്‍മാറിയ ജനപ്രതിനിധിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി വനിതാ ഡോക്ടര്‍.

        അഞ്ച് വര്‍ഷമായി വനിതാ ഡോക്ടറും യുവാവും പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെ ഇയാള്‍ ബന്ധത്തില്‍ നിന്നും പിന്‍മാറി. പലവട്ടം യുവതി ഇക്കാര്യം ആവശ്യപ്പെട്ട് സമീപിച്ചെങ്കിലും യുവാവ് വഴങ്ങിയില്ല. ഒടുവില്‍ കോടതിയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന് യുവാവ് സമ്മതിച്ചതിന്റെ അടിസ്ഥാനത്തില്‍ യുവതി കോടതിയില്‍ എത്തിയെങ്കിലും കാമുകന്‍ മുങ്ങി. ഇതാണ് യുവതിയെ പ്രകോപിപ്പിച്ചതെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. വിവാഹം മുടങ്ങിയ ശേഷം പലതവണ യുവാവിനെ ഡോക്ടര്‍ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടിൽ എത്തിയപ്പോഴാണ് ആക്രമിച്ചത്. സര്‍ജിക്കല്‍ ബ്ലേയ്ഡ് കൊണ്ട് ജനനേന്ദ്രിയം മുറിച്ചു മാറ്റുകയായിരുന്നു. യുവാവിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. പോലീസെത്തിയപ്പോള്‍ ചോരയില്‍ കുളിച്ച് അവശനിലയിലായിരുന്നു യുവാവ്. ഇയാളെ പാട്ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement