Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു.

കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു.


തൃശൂർ: പൂച്ചെട്ടിയിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. നടത്തറ ഐക്യനഗർ സ്വദേശി സതീഷ് ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടു കൂടിയായിരുന്നു സംഭവം. കേസിൽ മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തു. ഷിജോ, സജിൻ, ജോമോൻ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.
        ഇന്നലെ രാത്രി ഇവരെല്ലാവരും ഒരു പാർട്ടിയിൽ പങ്കെടുത്തിരുന്നു. ഇവിടെ വെച്ച് തർക്കമുണ്ടായി. ഈ പ്രശ്നം പറഞ്ഞ് തീർക്കാമെന്ന് പറഞ്ഞാണ് പൂച്ചെട്ടി ഗ്രൗണ്ടിന് സമീപം സതീശനെ വിളിച്ചത്. ഇതിനിടയിൽ വീണ്ടും തർക്കമുണ്ടാവുകയും ഇത് കൊലപാതകത്തിലേക്ക് നയിച്ചെന്നുമാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

Post a Comment

0 Comments

Ad Code

Responsive Advertisement