Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വീടുകയറി ആക്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ.

വീടുകയറി ആക്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ.

കോട്ടയം: ഗൃഹനാഥനെ വീട് കയറി ആക്രമിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം മൂലംകുളം ഭാഗത്ത് മീൻചിറ പുതുപ്പറമ്പിൽ വീട്ടിൽ സുഭാഷ് സുകുമാരൻ (47), ഇയാളുടെ ബന്ധുവായ മീൻചിറ പുതുപ്പറമ്പിൽ വീട്ടിൽ അർജുൻ സുരേഷ് (18) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം സായിപ്പുകവല സ്വദേശിയായ ഗൃഹനാഥന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഹെൽമെറ്റും കമ്പിവടിയും ഉപയോഗിച്ച് ഗൃഹനാഥനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഇയാളുടെ മൂക്കിന്റെ എല്ലിന് സാരമായി പരിക്കേൽക്കുകയും ചെയ്തു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്എച്ച്ഓ അനിൽകുമാർ, എസ്ഐമാരായ സദക്കത്തുള്ള, സജീർ, സിപിഒ സഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement