Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വീര്യം കൂടിയ അനധികൃത വൈൻ വില്പന; ഒരാൾക്കെതിരേ കേസെടുത്തു.

വീര്യം കൂടിയ അനധികൃത വൈൻ വില്പന; ഒരാൾക്കെതിരേ കേസെടുത്തു.

പാലാ: പിഴക് ജംഗ്ഷനിലുള്ള സ്കൂളിന് സമീപം പ്രവർത്തിക്കുന്ന കൂൾ ബാറിൽ നിന്നും വീര്യം കൂടിയ വൈൻ പിടിച്ചെടുത്തു. 67.5 ലിറ്റർ വീര്യം കൂടിയ വൈനാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. ഇവിടെ നിന്നും അനധികൃത വൈൻ വിൽപ്പന നടത്തുന്നതായി എക്സൈസ് കമ്മീഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പാലാ എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് വൈൻ പിടികൂടിയത്.
      സംഭവവുമായി ബന്ധപ്പെട്ട് മീനച്ചിൽ കടനാട് വില്ലേജിൽ പിഴക് മുതുപ്ലാക്കൽ റെജി തോമസിനെതിരെ പാലാ എക്സൈസ് റേഞ്ച് സംഘം കേസെടുത്തു. 145 ലിറ്റർ വീര്യം കൂടിയ വൈൻ നിർമ്മിച്ച സമാനമായ കുറ്റം  നടത്തിയതിന് 2020ലും പാലാ എക്സൈസ് റേഞ്ച് ഇയാൾക്കെതിരെ കേസെടുത്തിരുന്നു.
      റെയ്‌ഡിൽ പാലാ എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ ലാൽ, ജയദേവൻ ആർ., വനിത സിവിൽ എക്സൈസ് ഓഫീസർ പ്രിയ കെ. ദിവാകരൻ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments

Ad Code

Responsive Advertisement