Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജെജെഎം വോളണ്ടിയർമാരെ നിയമിക്കുന്നു.

ജെജെഎം വോളണ്ടിയർമാരെ നിയമിക്കുന്നു.


പീരുമേട്: കേരള ജല അതോറിറ്റി പീരുമേട് പിഎച്ച് സബ് ഡിവിഷനു കീഴിൽ കുമളി സെക്ഷൻ ആഫീസിലേക്ക്, ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഫീൽഡ് പ്രവർത്തനങ്ങൾക്ക്, 179 ദിവസത്തിൽ കവിയാത്ത കാലത്തേക്ക് 631/- രൂപാ ദിവസവേതനാടിസ്ഥാനത്തിൽ വോളണ്ടറിയർമാരെ/ ഐഎംഐഎസ് കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നതായി അസി. എക്സ്സിക്യൂട്ടിവ് എൻഞ്ചിനീയർ അറിയിച്ചു.
       സിവിൽ, മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിഗ്രി, ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. കമ്പ്യൂട്ടർ പരിജ്ഞാനം, ജലവിതരണ രംഗത്തെ പ്രവൃത്തിപരിചയം എന്നിവ അഭികാമ്യം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ, kwakumily@gmail.com എന്ന ഇ-മെയിലേക്ക് യോഗ്യതാ വിവരങ്ങളും മറ്റ് അനുബന്ധ രേഖകളും ജൂലൈ 20ന് മുമ്പായി അയച്ചുനൽകേണ്ടതാണ്. ലഭിച്ച അപേക്ഷകളിൽ നിന്നുമുള്ള മുൻഗണനാ പട്ടികയിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികളെ അഭിമുഖത്തിൻ്റെ അടിസ്ഥാനത്തിൽ നിയമിക്കുന്നതായിരിക്കും. നിയമനം ജെജെഎം പ്രവൃത്തികൾക്ക് വേണ്ടിയുളളതും താൽക്കാലികവും ആണ്. കുമളി പഞ്ചായത്തിൽ സ്ഥിരതാമസക്കാരും സ്വന്തമായി ഇരുചക്ര വാഹനം ഉള്ളവരും ആയവർക്ക് മുൻഗണന നൽകുന്നതാണ്. പ്രസ്തുത കൂടിക്കാഴ്ചയ്ക്ക് യാതൊരു വിധ യാത്രാ ബത്തയും ഉണ്ടായിരിക്കുന്നതല്ലെന്നും അറിയിപ്പിൽ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement