Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചൊവ്വാഴ്ച ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് വിദ്യാർത്ഥിനികളുടെയും മൃതദേഹം കണ്ടെത്തി.

ചൊവ്വാഴ്ച ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് വിദ്യാർത്ഥിനികളുടെയും മൃതദേഹം കണ്ടെത്തി.

കണ്ണൂർ: ഇരിട്ടി പടിയൂർ പൂവം പുഴയിൽ ചൊവ്വാഴ്ച വൈകിട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് വിദ്യാർത്ഥിനികളുടെയും മൃതദേഹം കണ്ടെത്തി. എടയന്നൂർ ഹഫ്‌സത്ത് മൻസിലിൽ ഷഹർബാന (28) ചക്കരക്കല്ല് നാലാംപീടിക ശ്രീലക്ഷ്മി ഹൗസിൽ സൂര്യയുടെ (23) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
       ചക്കരക്കല്ല് നാലാംപീടികയിലെ ശ്രീലക്ഷ്മി ഹൗസിൽ പ്രതീഷിന്റെയും സൗമ്യയുടെയും മകളാണ് സൂര്യ. എടയന്നൂർ ഹഫ്‌സത്ത്‌ മൻസിലിൽ പരേതനായ മുഹമ്മദ് കുഞ്ഞിയുടേയും അഫ്സത്തിന്റെയും മകളാണ് ഷഹർബാന. ഇരുവരും ഇരിക്കൂർ സിഗ്‌ബ കോളജിലെ ബിഎ സൈക്കോളജി അവസാനവർഷ വിദ്യാർത്ഥിനികളായിരുന്നു.
       ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് ഇരുവരെയും പഴശ്ശി ജലാശയത്തിന്‍റെ ഭാഗമായ പൂവം പുഴയിൽ കാണാതായത്. കോളജിൽ പരീക്ഷ കഴിഞ്ഞ ശേഷം സഹപാഠിയുടെ വീട്ടിൽ എത്തിയതായിരുന്നു ഇരുവരും. ഇവിടെ നിന്ന് ചായ കുടിച്ച ശേഷം പുഴയോരത്ത് ഫോട്ടോ എടുക്കാനായി പോയതായിരുന്നു. മൊബൈൽ ഫോണിൽ ചിത്രങ്ങളും വീഡിയോയും പകർത്തിയ ശേഷം പൂവത്തെ കൂറ്റൻ ജലസംഭരണിക്ക് സമീപം ഇരുവരും പുഴയിലിറങ്ങിയപ്പോഴാണ് അപകടം. തുടർന്ന് രണ്ട് ദിവസമായി ഫയർ ഫോഴ്സും സ്കൂബാ സംഘവും നടത്തിയ തെരച്ചിലിലും മൃതദേഹങ്ങൾ കണ്ടെത്തുവാൻ കഴിഞ്ഞില്ല. പിന്നീട് ഇന്ന് രാവിലെ ചെന്നൈയിൽ നിന്നെത്തിയ 30 അംഗ  എൻഡിആർഎഫ് സംഘം എത്തിയ നടത്തിയ തെരച്ചിലിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement