Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാൽ വഴുതി പുഴയിൽ വീണ് യുവാവ് മരിച്ചു.

കാൽ വഴുതി പുഴയിൽ വീണ് യുവാവ് മരിച്ചു.



ഇടുക്കി: മാങ്കുളത്ത് പുഴയിൽ വീണ് യുവാവ് മരിച്ചു. മാങ്കുളം താളുംകണ്ടം സ്വദേശി സനീഷ് (23) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെ ആയിരുന്നു സംഭവം. കനത്ത മഴയിൽ പുഴ കരകവിഞ്ഞ് ഒഴുകുകയായിരുന്നു. പുഴയുടെ അതിര് കാണാതെ കാൽ വഴുതി വീണതെന്നാണ് പ്രാഥമിക നിഗമനം. 
     പറമ്പിൽ നിന്നും ശബ്‍ദം കേട്ടതിനെ തുടർന്ന് എന്താണെന്ന് നോക്കാൻ വീട്ടിൽ നിന്നും പുറത്ത് ഇറങ്ങിയതായിരുന്നു സനീഷ്. ഏറെനേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നാർ പോലീസ് സ്ഥലത്തെത്തി, ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് മറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement