Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കൂറുമാറ്റം : ഗ്രാമപഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കി.

കൂറുമാറ്റം : ഗ്രാമപഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കി.

പത്തനംതിട്ട: പുറമറ്റം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് അംഗം സൗമ്യവിജയനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യയാക്കി. 2022 ജൂലൈ 25ന് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതിനാലാണ് കമ്മീഷന്റെ നടപടി. 13-ാം വാർഡ് അംഗം ഷിജു പി. കുരുവിള നൽകിയ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്.  

       നിലവിൽ അംഗമായി തുടരുന്നതിനും 2024 ജൂലൈ ഒൻപത് മുതൽ ആറ് വർഷത്തേക്ക് ഏതെങ്കിലും തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും കമ്മീഷൻ അയോഗ്യത പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement