Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച സ്റ്റെഫിൻ്റെ കുടുംബത്തിനുള്ള ധനസഹായം കൈമാറി.

കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച സ്റ്റെഫിൻ്റെ കുടുംബത്തിനുള്ള ധനസഹായം കൈമാറി.


കോട്ടയം: കുവൈത്തിൽ ഫ്ലാറ്റിൽ തീ പിടിച്ചുണ്ടായ അപകടത്തിൽ മരിച്ച കോട്ടയം പാമ്പാടി സ്വദേശി സ്‌റ്റെഫിൻ ഏബ്രഹാമിന്റെ കുടുംബത്തിന് അനുവദിച്ച ധനസഹായം കൈമാറി. സഹകരണ - തുറമുഖ - ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ സ്റ്റെഫിൻ്റെ വീട്ടിലെത്തി പിതാവ് സാബു എബ്രഹാമിനും, മാതാവ് ഷേർലി സാബുവിനും കൈമാറിയത്.
       സർക്കാർ സഹായമായി 5 ലക്ഷം,  വ്യവസായി യൂസഫ് അലി നൽകിയ 5 ലക്ഷം, ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) നൽകിയ 2 ലക്ഷം, വ്യവസായി രവി പിള്ള നൽകിയ 2 ലക്ഷം ഉൾപ്പടെ 14 ലക്ഷം രൂപയാണ് കൈമാറിയത്. കോട്ടയം ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, നോർക്ക റൂട്ട്സ് സെൻ്റർ മാനേജർ കെ.ആർ. രജീഷ്, തഹസിൽദാർ കെ.എസ്. സതീശൻ, ഡെപ്യൂട്ടി തഹസിൽദാർ യു. രാജീവ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement