Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്ന യുവാവ് കസ്റ്റഡിയിൽ.

ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്ന യുവാവ് കസ്റ്റഡിയിൽ.


കണ്ണൂർ: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും ​യുവാവ് വെട്ടിക്കൊലപ്പെടുത്തി. മുഴക്കുന്ന് കാക്കയങ്ങാട് തൊണ്ടംകുഴി ചെറുവോട്ട് എന്ന സ്ഥലത്ത് ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആയിരുന്നു സംഭവം. പനച്ചിക്കടവത്ത് പി.കെ. അലീമ (53), മകൾ സെൽമ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. സെൽമയുടെ ഭർത്താവ് ഷാഹുൽ ആണ് ഇവരെ വെട്ടിയത്. സൽമയുടെ 12 വയസുകാരനായ മകൻ ഫഹദിനും പരിക്കേറ്റിട്ടുണ്ട്. 
       ഷാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിനിടെ ഷാഹുൽ ഹമീദിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു. മൃതദേഹങ്ങൾ പേരാവൂർ ഗവൺമെൻ്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement