Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി അവാർഡ് സംവിധായകൻ സിബി മലയിലിന്.​

ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി അവാർഡ് സംവിധായകൻ സിബി മലയിലിന്.
കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാർ കുര്യാക്കോസ് കുന്നശ്ശേരിയുടെ സ്മരണാർത്ഥം, മികച്ച പൊതുജന സേവനത്തിനുള്ള 'ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി അവാർഡ്- 2026' പ്രശസ്ത ചലച്ചിത്ര സംവിധായകൻ സിബി മലയിലിന് സമ്മാനിക്കും.
       ​ജൂലൈ 18ന് വൈകുന്നേരം 3ന് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അവാർഡ് സമ്മാനിക്കും. ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ഫൗണ്ടേഷൻ ചെയർമാൻ ജസ്റ്റിസ് സിറിയക് ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അനുസ്മരണ പ്രസംഗം നിർവ്വഹിക്കും. നിയമസഭാംഗമായി 25 വർഷം പൂർത്തിയാക്കിയ ഫൗണ്ടേഷൻ ട്രസ്റ്റിയും ജലവിഭവ-ഭവന നിർമ്മാണ വകുപ്പ് മന്ത്രിയുമായ മോൻസ് ജോസഫിനെ ആദരിക്കും. മന്ത്രി മോൻസ് ജോസഫ്, കോട്ടയം അതിരൂപത സഹായ മെത്രാൻ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement