Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ഭീഷണി: യുവാവ് ജീവനൊടുക്കിയതായി പരാതി.

മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ഭീഷണി: യുവാവ് ജീവനൊടുക്കിയതായി പരാതി.



കൊല്ലം: ചിതറയിൽ മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കിയതായി പരാതി. ചിതറ സ്വദേശി അരുൺ ആണ് മരിച്ചത്. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ചിതറ പൊലീസിൽ പരാതി നൽകി.
          നിലമേൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിൽ നിന്ന് അരുൺ 40,000 രൂപ ലോൺ എടുത്തിരുന്നു. അരുൺ അസുഖ ബാധിതൻ ആയതോടെ തിരിച്ചടവ് മുടങ്ങി. ജീവനക്കാരുടെ ഭീഷണി കാരണമാണ് അരുൺ ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ പരാതി. മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാർ അരുണിന്റെ കുടുംബാംഗങ്ങളെ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. അരുണിന്റെ മൊബൈൽ ഫോൺ ഉൾപ്പടെ പരിശോധിച്ച് മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement