Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ട്വന്റി ട്വന്റി പാര്‍ട്ടിയുടെ ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റി പിളര്‍പ്പിലേക്ക്.

ട്വന്റി ട്വന്റി പാര്‍ട്ടിയുടെ ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റി പിളര്‍പ്പിലേക്ക്. 

ചാലക്കുടി: ട്വന്റി ട്വന്റി പാര്‍ട്ടിയുടെ ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റി പിളര്‍പ്പിലേക്ക്. പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളടക്കമുള്ള 200ല്‍ പരം പേര്‍ ആദ്യഘട്ടത്തില്‍ രാജിവച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ രാജിവക്കുമെന്നും പാര്‍ട്ടി വിട്ട നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 
      നേതൃത്വത്തിന്റെ അഹങ്കാരവും ഏകാധിപത്യ പ്രവര്‍ത്തനങ്ങളുമാണ് പാര്‍ട്ടി വിടാന്‍ കാരണമായതെന്ന് ഇവര്‍ പറഞ്ഞു. പാര്‍ട്ടി വിട്ടവര്‍ ചേര്‍ന്ന് സൗഹൃദക്കൂട്ടം ഫൗണ്ടേഷന്‍ രൂപീകരിച്ചതായും ഇവര്‍ അറിയിച്ചു. ചാരിറ്റി, ജനക്ഷേമം, പ്രകൃതി ദുരന്തദ്രുത കര്‍മ്മസേന, മനുഷ്യവകാശ പ്രവര്‍ത്തനം, തൊഴില്‍ പരിശീലനം തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കുകയാണ് ഫൗണ്ടേഷന്റെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികളായ ജിനേഷ് കൊല്ലാറ, സോയി പാലിശ്ശേരി, ആന്റണി പരിയാരം, സണ്ണി ഫിഗാരസ്, പി.എസ്. ഷിബു, പി.എല്‍. ജോസ്, പോളി ചാലക്കുടി എന്നിവര്‍ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement