Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നക്ഷത്രവാരഫലം സെപ്തംബർ 08 മുതൽ 14 വരെ.

നക്ഷത്രവാരഫലം സെപ്തംബർ 08 മുതൽ 14 വരെ.
സജീവ് ശാസ്‌താരം 


കോട്ടയം: കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും ടിവി ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി ശാസ്താരം. ചങ്ങനാശേരി പെരുന്നയിൽ ഇദ്ദേഹത്തിൻ്റെ ജ്യോതിഷാലയം പ്രവർത്തിക്കുന്നുണ്ട്.
ഫോൺ: 96563 77700.


💥അശ്വതി:  പലതരത്തിലുള്ള തടസ്സങ്ങൾ ഉണ്ടാകുന്ന വാരമാണ്. എന്നാൽ അവസരത്തിനൊത്തു പ്രവര്ത്തിക്കുന്നതിലൂടെ പ്രശ്നങ്ങൾ തരണം ചെയ്യും. ബന്ധുജനസഹായം  ഉണ്ടാകും. സര്ക്കാരിൽ നിന്നും പ്രതീക്ഷിച്ചിരുന്ന ആനുകൂല്യങ്ങൾ ലഭിക്കും. വാഹനം മാറ്റി വാങ്ങുന്നതിനെക്കുറിച്ചുള്ള ആലോചനകളിൽ തീരുമാനം ഉണ്ടാകും. 
💥ഭരണി: തൊഴിൽപരമായ  വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സഹോദരസ്ഥാനീയരിൽ നിന്നും  ഗുണാനുഭവം. ദാമ്പത്യ ജീവിതസൗഖ്യം. പൊതുപ്രവർത്തന വിജയം എന്നിവ പ്രതീക്ഷിക്കാവുന്ന വാരമാണ്. 

💥കാർത്തിക: വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും. പുതിയ സുഹൃദ്ബന്ധങ്ങൾ ഉണ്ടാകും. ഔദ്യോഗികരംഗത്ത് അംഗീകാരം. വിവാഹക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും. കര്മ്മരംഗം പുഷ്ടിപ്പെടും. മംഗളകര്മ്മങ്ങളിൽ  പങ്കെടുക്കും. ഇരുചക്രവാഹനം  വാങ്ങുവാനുള്ള ആഗ്രഹങ്ങൾ സഫലമാകും.

💥രോഹിണി :  ബന്ധുജനസഹായം ലഭിക്കും, തൊഴിൽപരമായ നേട്ടങ്ങൾ കൈവരിക്കും, ഇഷ്ടകാര്യങ്ങൾ സാധിക്കും, വിദേശത്തു നിന്ന് നാട്ടിൽ തിരിച്ചെത്തും, യാത്രകൾ വഴി നേട്ടം, കടങ്ങൾ വീട്ടുവാൻ സാധിക്കും.  മാനസിക സന്തോഷം അനുഭവിക്കുന്ന കാലമാണ്. ബിസിനസ്സിൽ നിന്ന് ധനലാഭം ഉണ്ടാകും.

💥മകയിരം:  അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ ഒന്നിക്കും, മുടങ്ങിയ ഗൃഹനിർമ്മാണം പുനരാരംഭിക്കും, ബന്ധുഗുണം വർദ്ധിക്കും, കുടുംബസമേത യാത്രകൾ. ഭൂമി വിൽപ്പന വാക്കുറപ്പിക്കും, തൊഴിൽ പരമമായ ഉയർച്ച. തൊഴിലിൽ രംഗത്ത് അനുകൂലമായ സാഹചര്യം.

💥തിരുവാതിര: ധനപരമായ വിഷമതകൾ മറികടക്കും, ബന്ധുജനങ്ങൾക്കു രോഗബാധാ സാദ്ധ്യത, മംഗളകർമ്മങ്ങളിൽ സംബന്ധിക്കും. പണമിടപാടുകളിൽ അധികശ്രദ്ധ പുലർത്തണം.  ആരോഗ്യപരമായ വിഷമതകൾ ശമിക്കും, സന്താനഗുണ മനുഭവിക്കും.  

💥പുണർതം : ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ  ശമിക്കും , തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാവും. പുതിയ സംരംഭങ്ങൾ ആരംഭിക്കും. അപ്രതീക്ഷിതമായ പ്രതിസന്ധികളെ നേരിടേണ്ടി വരും. ആരോഗ്യ സ്ഥിതിയിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും.

💥പൂയം: യാത്രകൾ വേണ്ടിവരും. പ്രവര്ത്തനങ്ങളിൽ മന്ദത നേരിടും. പൈതൃകസ്വത്ത് ലഭിക്കുവാൻ  യോഗമുണ്ട്, ഭൂമി വാങ്ങി  ഗൃഹനിർമ്മാണത്തിനുള്ള  സാഹചര്യമൊരുങ്ങും, സർക്കാർ ഉദ്യോഗസ്ഥര്ക്ക് ഇഷ്ടസ്ഥലത്തേയ്ക്ക് മാറ്റം ലാഭിക്കാം, വിദ്യാഭ്യാസപരമായ ഉന്നതവിജയം കൈവരിക്കും.

💥ആയില്യം: തൊഴിൽപരമായ ആവശ്യത്തിനായി യാത്രകൾ, പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും, അടുത്ത ബന്ധുക്കളുമായി നിലനിന്നിരുന്ന തർക്കം അവസാനിക്കും, സകുടുംബ യാത്രകൾക്കായി പണച്ചെലവ്. രോഗദുരിതത്തിൽ ശമനം ലഭിക്കുന്ന, ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും.


💥മകം : ആരോഗ്യപരമായ മെച്ചം. വിവാഹ ആലോചനകൾ ലക്ഷ്യം കാണും, തൊഴിൽപരമമായ ഉയർച്ച. അത്യാവശ്യയാത്രകൾ വേണ്ടിവരും,  ഭാര്യഭർത്തൃ ബന്ധത്തിൽ ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും, തൊഴിൽ രംഗത്ത് ചെറിയ മാറ്റങ്ങൾ ഉണ്ടാകുന്ന വാരമാണ്.

💥പൂരം: വീടിന് അറ്റകുറ്റപ്പണികൾ  വേണ്ടിവരും, തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തന വിജയം കൈവരിക്കും, ദേശം വിട്ടുള്ള യാത്രകൾ വേണ്ടിവരും. സന്താനങ്ങൾക്ക് രോഗദുരിതം, മാനസിക സമ്മർദ്ദം അധികരിക്കും,  വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.

💥ഉത്രം: ഉന്മേഷക്കുറവ് അനുഭവപ്പെടും, പ്രത്യേക കാരണമില്ലാതെ ശാരീരികവും മാനസികവുമായ ക്ഷീണം, പ്രധാന തൊഴിലിൽ നിന്ന് വിട്ടു നിൽക്കേണ്ടി വരും, ഗൃഹസുഖം കുറയും. 
അനാവശ്യ ചെലവുകൾ മൂലം മനസ്സു വിഷമിക്കും, ദാമ്പത്യപ്രശ്നങ്ങൾ ഉടലെടുക്കും.

💥അത്തം: വിദേശജോലിക്കുള്ള ശ്രമം വിജയിക്കും, സുഹൃദ് സഹായം വർദ്ധിക്കും, ഗൃഹനിർമ്മാണത്തിൽ പുരോഗതി, ധനപരമായ അധികച്ചെലവ്. ലഹരി വസ്തുക്കളിൽ നിന്ന് വിടുതൽ നേടുവാൻ സാധിക്കും, ബന്ധുജന സഹായം ലഭിക്കും, സാമ്പത്തിക വിഷമതകൾ മറികടക്കും, മനസ്സിനെ അനാവശ്യ ചിന്തകൾ  അലട്ടും. 

💥ചിത്തിര: പുതിയ വസ്ത്ര-ആഭരണലാഭം, മനഃ സുഖം വർദ്ധിക്കും. അലങ്കാര വസ്തുക്കൾക്കായി  പണച്ചെലവ്, സാമ്പത്തിക ബാധ്യതകളും കുറയ്ക്കാൻ സാധിക്കും, അടുത്ത ബന്ധുക്കളിൽ നിന്നുള്ള സഹായം പ്രതീക്ഷിക്കാം. പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും.

💥ചോതി : പരിക്ക്, രോഗദുരിതം എന്നിവ മൂലം ജോലികളിൽ നിന്നു വിട്ടു നിന്നിരുന്നവര്ക്ക് തിരികെ ജോലികളില് പ്രവേശിക്കുവാന് സാധിക്കും. ഔഷധങ്ങളില് നിന്ന് അലര്ജി പിടിപെടാനിടയുണ്ട്. വിശ്രമം കുറയും.  മംഗള കർമ്മങ്ങളിൽ പങ്കെടുക്കുവാൻ കഴിയാതെ വരും. 

💥വിശാഖം: സുഹൃത്തുക്കൾ സഹായിച്ചു തടസ്സങ്ങൾ തരണം ചെയ്യാൻ സാധിക്കും, മറ്റുള്ളവരെ അന്ധമായി വിശ്വസിച്ച് അബദ്ധത്തില് ചാടും. ചെവി, കണ്ണ് എന്നിവയ്ക്ക്  രോഗബാധയ്ക്കു സാധ്യത. വിദ്യാഭ്യാസ കാര്യങ്ങളില് വിജയം ലഭിക്കും. മത്സരപ്പരീക്ഷകളിൽ  വിജയിക്കുവാനും തൊഴില് ലഭിക്കുവാനും സാധ്യത. 

💥അനിഴം: ആരോഗ്യ വിഷമതകൾ ശമിക്കും, പൊതുപ്രവർത്തനങ്ങളിൽ മികവ് പുലർത്തും, മറ്റുള്ളവരെ അമിതമായി ആശ്രയിച്ച് മാനസിക വിഷമം വരുത്തിവയ്ക്കും. ഗൃഹാന്തരീക്ഷത്തില് ശാന്തത. മറ്റുള്ളവരുമായി മികച്ച സൗഹൃദ ബന്ധം സ്ഥാപിക്കും, മനസ്സിൽ ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ  ഇടപെടേണ്ടിവരും. ബന്ധുഗുണം വർദ്ധിക്കും. 

💥തൃക്കേട്ട : പണമിടപാടുകളിൽ ചതിവു പറ്റാൻ സാധ്യത.  അനുകൂലമായി നിന്നിരുന്നവർക്ക്  മാനസിക വിരോധമുണ്ടാവാൻ ഇടയുണ്ട്. അനാരോഗ്യം മൂലം യാത്രകൾ ഒഴിവാക്കും സഹോദരങ്ങൾ  വഴി സഹായം ലഭിക്കും. പ്രധാന തൊഴിലില് നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. 

💥മൂലം: അപ്രതീക്ഷിത ധനനഷ്ടം നേരിടും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം അല്പം കൂടി നീട്ടി വയ്ക്കുന്നതുത്തമം. സര്ക്കാര് ജീവനക്കാര്ക്ക് വാരം അനുകൂലമല്ല.  തൊഴിലന്വേഷണത്തിൽ നേട്ടം കൈവരിക്കും. വിവാഹാലോചനകളിൽ തീരുമാനമുണ്ടാകും. 
 
💥പൂരാടം : ഉറ്റ സുഹൃത്തുക്കളുടെ സഹായം ലഭിക്കുകയാൽ സാമ്പത്തിക വിഷമതകൾ തരണം ചെയ്യും. നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കള് തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം.  

💥ഉത്രാടം : ഉദ്യോഗസ്ഥര്ക്ക് സ്ഥലം മാറ്റം ഉണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളിൽ ഏര്പ്പെടും. പൊതുപ്രവര്ത്തനരംഗത്തു പ്രവര്ത്തിക്കുന്നവര്ക്ക് ജനസമ്മിതി വർദ്ധിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുവാൻ കഴിയും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും.

💥തിരുവോണം : ബന്ധുക്കള് വഴി വരുന്ന വിവാഹാലോചനകളില് തീരുമാനമാകും. പുതിയ ആഭരണം വാങ്ങും. ഏറ്റെടുത്ത പ്രവര്ത്തനങ്ങളില് വിജയിക്കുവാന് കഠിനശ്രമം വേണ്ടിവരും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. മാതാവിനോ തത്തുല്യരായവര്ക്കോ അരിഷ്ടതകൾ. 

💥അവിട്ടം: അപ്രതീക്ഷിത ചെലവുകള് വർദ്ധിക്കും. അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില് നിന്ന് മോചനം.  ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങള്ക്ക് അരിഷ്ടതകള്ക്കു സാധ്യത. തൊഴിൽ രംഗത്ത് ഉത്തരവാദിത്തം വർദ്ധിക്കും

💥ചതയം: മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള് സാധിക്കും. പണമിടപാടുകളില് കൃത്യത പാലിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കുടുംബജീവിത സൗഖ്യം വർദ്ധിക്കും. വിവാദപരമായ പല കാര്യങ്ങളില് നിന്നും മനസിന് സുഖം ലഭിക്കും.  

💥പൂരുരുട്ടാതി: പൊതുപ്രവര്ത്തനത്തില് മികച്ച വിജയം കൈവരിക്കും. വാഹനം വാങ്ങുവാൻ തീരുമാനമെടുക്കും.  ദീര്ഘയാത്രകള് ഒഴിവാക്കുക. പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. 

💥ഉത്രട്ടാതി: ദാമ്പത്യ ജീവിതത്തില് ചെറിയ പിണക്കങ്ങള് ഉടലെടുക്കും. മുതിര്ന്ന ബന്ധുക്കള്ക്ക് അനാരോഗ്യം. ഏര്പ്പെടുന്ന കാര്യങ്ങളില് ഉദ്ദേശിച്ച വിജയം ലഭിച്ചെന്നു വരില്ല. ഊഹക്കച്ചവടത്തിൽ നഷ്ടം സംഭവിക്കാം. ബന്ധുക്കളെ താല്ക്കാലികമായി പിരിഞ്ഞു കഴിയേണ്ടി വരും. 

💥രേവതി: ബന്ധുജനങ്ങളുമായി കൂടുതല് അടുത്തു കഴിയും. പൂർവ്വിക  സ്വത്തു ലഭിക്കുൻ യോഗമുണ്ട്. യാത്രകളിൽ അധികശ്രദ്ധ പുലർത്തുക. സംസാരിച്ച് മറ്റുള്ളവരുടെ വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കണം. മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും.

Post a Comment

0 Comments

Ad Code

Responsive Advertisement