Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തിരുവനന്തപുരം നഗരത്തിലെ ജലവിതരണം സാധാരണ നിലയിലേക്ക്.

തിരുവനന്തപുരം നഗരത്തിലെ ജലവിതരണം സാധാരണ നിലയിലേക്ക്.


തിരു.: റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നഗരത്തിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പ്രധാന പൈപ്പ് മാറ്റി സ്ഥാപിക്കുന്ന ജോലി പൂര്‍ത്തിയായതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഇതോടെ നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം പഴയപടിയാകും. ഇന്നലെ രാത്രി 10 മണിയോടെയാണ് ജലവിതരണം പുന:സ്ഥാപിക്കാന്‍ കഴിഞ്ഞത്. 
      തിരുവനന്തപുരം- നാഗര്‍കോവില്‍ പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി ജഗതി സിഐടി റോഡിലുള്ള പ്രധാന പൈപ്പാണ് മാറ്റി സ്ഥാപിക്കേണ്ടി വന്നത്. ഇരട്ടിപ്പിക്കുന്ന പാതയുടെ അടിയിലൂടെ പോകുന്ന പൈപ്പിന്റെ ബെന്‍ഡ് ഒഴിവാക്കണമെന്ന റെയില്‍വേയുടെ നിബന്ധനയെ തുടര്‍ന്നാണ് നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന 700 എംഎം ഡിഐ പൈപ്പ് പൈപ്പ് മാറ്റി സ്ഥാപിക്കേണ്ട സാഹചര്യം വന്നത്. 48 മണിക്കൂറിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കാം എന്നായിരുന്നു കണക്കു കൂട്ടല്‍. നിശ്ചിത സമയത്തിനുള്ളില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി വാല്‍വ് ഘടിപ്പിക്കുകയും ചെയ്തു. എന്നാല്‍, ലൈന്‍ ചാര്‍ജ് ചെയ്തപ്പോള്‍ വാല്‍വില്‍ അപ്രതീക്ഷിതമായി സംഭവിച്ച ചോര്‍ച്ചയാണ് പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. വാല്‍വ് ഊരി വീണ്ടും ഘടിപ്പിക്കുക മാത്രമായിരുന്നു പോംവഴി. ഇതിനാകട്ടെ ചാര്‍ജ് ചെയ്തപ്പോള്‍ പൈപ്പില്‍ നിറഞ്ഞിരുന്ന വെള്ളം മുഴുവന്‍ മാറ്റേണ്ടിയിരുന്നു. ലൈനിലെ വെള്ളം നീക്കം ചെയ്തതിനു ശേഷമാണ് ജോലി പുന:രാരംഭിക്കാന്‍ കഴിഞ്ഞത്. വെള്ളം നീക്കം ചെയ്യുന്നതിനു വേണ്ടി മാത്രം ഏഴു മണിക്കൂറോളം വേണ്ടി വന്നു. പ്രവൃത്തി നീണ്ടുപോകുന്നതിന് ഇതും കാരണമായി. തുടര്‍ന്ന് പൈപ്പും ബെന്റുകളും സ്ഥാപിച്ചു വാല്‍വ് മാത്രം സ്ഥാപിക്കേണ്ട ജോലി വരെ പൂര്‍ത്തിയാക്കി. ദ്രുതഗതിയില്‍ ജോലി തീര്‍ക്കുന്നതിന്റെ ഭാഗമായി ഇരുവശത്തു നിന്നും പൈപ്പ് സ്ഥാപിച്ചു. അതിനിടെ യോജിപ്പിക്കുന്ന സ്ഥലത്ത് അലൈന്‍മെന്റില്‍ മൂന്നു സെന്റിമീറ്റര്‍ വ്യത്യാസം വന്നു. ഇതു പരിഹരിക്കുന്നതിന് മണ്ണു നീക്കം ചെയ്തു ലെവല്‍ ആക്കുന്നതിനിടെ ചുവടുഭാഗത്തെ മണ്ണിടിഞ്ഞതോടെ വീണ്ടും പ്രതിസന്ധിയായി. പിന്നീട് ഈ മണ്ണ് നീക്കം ചെയ്തു വാല്‍വ് ഘടിപ്പിക്കുകായിരുന്നു. 
        മുന്‍കൂട്ടി കാണാന്‍ സാധിക്കാത്ത തടസ്സങ്ങള്‍ ഉണ്ടായതാണ് പൈപ്പ് മാറ്റി സ്ഥാപിക്കുന്നതില്‍ കാലതാമസം സംഭവിക്കാന്‍ കാരണമായതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. 

Post a Comment

0 Comments

Ad Code

Responsive Advertisement