Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നരനായാട്ട് നടത്തിയ പോലീസുകാർ കരുതിയിരുന്നോളൂ, ഓരോ അടിക്കും കണക്കു പറയിക്കും: രമേശ് ചെന്നിത്തല.

നരനായാട്ട് നടത്തിയ പോലീസുകാർ കരുതിയിരുന്നോളൂ, ഓരോ അടിക്കും കണക്കു പറയിക്കും: രമേശ് ചെന്നിത്തല.
 

തിരു.: സെക്രട്ടറിയേറ്റിന് മുന്നിൽ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൃഗങ്ങളെ പോലും ലജ്ജിപ്പിക്കുന്ന തരത്തിൽ തല്ലിച്ചതച്ച് നരനായാട്ട് നടത്തിയ പോലീസുകാർ ഓരോ അടിക്കും കണക്ക് പറയേണ്ടി വരുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.
       ആയുസ്സ് അറ്റുപോകാറായ ഒരു സർക്കാരിലെ യജമാനന്മാരെ തൃപ്തിപ്പെടുത്താനാണ് നിങ്ങൾ ഇത് കാണിക്കുന്നതെങ്കിൽ നിങ്ങളെ രക്ഷിക്കാൻ അവർ ഇല്ലാതെ വരുന്ന കാലം അധികം ദൂരെയല്ല. ഈ നരനായാട്ടിന് മുന്നിൽനിന്ന ഓരോ പോലീസുകാരുടെയും കണക്ക് ഞങ്ങളുടെ കൈവശമുണ്ട്. അവരെ എന്തു ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിക്കും. യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിയെ തല്ലിച്ചതക്കുന്ന ചാനൽ ദൃശ്യങ്ങൾ കണ്ടു ഞെട്ടിപ്പോയി. അടിയേറ്റ് വീണവരെ പിന്നെയും നിർദ്ദാക്ഷിണ്യം തല്ലിച്ചതക്കുന്ന ഈ പോലീസുകാർ സ്വബോധത്തോടെ ആണോ അതോ ഏതെങ്കിലും മയക്കുമരുന്ന് അടിമകളാണോ എന്നതുകൂടി അന്വേഷിക്കണം. ഇവരെ അടിയന്തരമായി രക്ത പരിശോധനയ്ക്ക് വിധേയരാക്കണം. കാരണം സാധാരണ മനുഷ്യർ ചെയ്യാൻ മടിക്കുന്നത്ര ഭീകരമായ കാര്യങ്ങളാണ് ഇവർ ചെയ്യുന്നത്. പോലീസ് എത്രത്തോളം അധ:പതിച്ചു എന്നത് ഓർത്ത് ഒരു മുൻ ആഭ്യന്തരമന്ത്രി എന്ന നിലയിൽ എന്റെ തല ലജ്ജ കൊണ്ട് കുനിയുന്നു. ഈ നരനായാട്ടിന് നേതൃത്വം നൽകുകയും ഇത്ര ഭീകരമായ മർദ്ദനം അഴിച്ചുവിടുകയും ചെയ്ത മുഴുവൻ പോലീസ് ഉദ്യോഗസ്ഥരെയും ഉടനടി സസ്പെൻഡ് ചെയ്യണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Post a Comment

0 Comments

Ad Code

Responsive Advertisement