Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എംഎൽഎ സ്ഥാനം രാജിവെക്കാൻ തയ്യാറായി എ.കെ. ശശീന്ദ്രൻ.

എംഎൽഎ സ്ഥാനം രാജിവെക്കാൻ തയ്യാറായി എ.കെ. ശശീന്ദ്രൻ.


തിരു.: എന്‍സിപിയില്‍ മന്ത്രിസ്ഥാന മാറ്റം സംബന്ധിച്ച തർക്കം രൂക്ഷമായ സാഹചര്യത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കാൻ തയ്യാറായി വനം മന്ത്രി എ.കെ. ശശീന്ദ്രൻ. പാർട്ടി സെക്രട്ടറിക്ക് മുമ്പാകെ ആവശ്യമുന്നയിച്ചിട്ടുണ്ടെന്നും മന്ത്രി സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു.
        രാജി വെച്ച് പാർട്ടിയെ പ്രതിരോധത്തിലാക്കാൻ താത്പര്യമില്ല. ഒരു ​ഗ്രേസ്ഫുൾ ആയ മാറ്റമാണ് വേണ്ടത്. എംഎൽഎ കാലാവധി കഴിഞ്ഞാൽ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്നുള്ളതായിരിക്കും ചർച്ച. അതിൽ മാറ്റമില്ലല്ലോ. മന്ത്രിസ്ഥാനത്തു നിന്ന് മാറണമെന്ന് ആരും പറഞ്ഞിട്ടില്ല. പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് ആദരപൂർവ്വമുള്ള പടിയിറക്കമാണ് ലക്ഷ്യം. രാജിയെന്ന ഭീഷണിയല്ല മുന്നോട്ട് വെക്കുന്നത്. ആ​ഗ്രഹം പ്രകടിപ്പിച്ചുവെന്ന് മാത്രം. അനുവദിച്ചാൽ സന്തോഷപൂർവ്വം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
           അതേസമയം ശശീന്ദ്രൻ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന് പറയുന്നതിലൂടെ സ്വാ‍ർത്ഥതയാണ് പുറത്തു വരുന്നതെന്ന് തോമസ് കെ. തോമസ് ആരോപിച്ചു. ജനങ്ങൾ തിരഞ്ഞെടുത്ത ആളാണ്. അവ‍ർക്കു വേണ്ടി നിലനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement