Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സിബിഎൽ വള്ളംകളികൾ ഉപേക്ഷിക്കരുതെന്ന് വള്ളംകളി സംരക്ഷണ സമിതി.

സിബിഎൽ വള്ളംകളികൾ  ഉപേക്ഷിക്കരുതെന്ന് വള്ളംകളി സംരക്ഷണ സമിതി.


ആലപ്പുഴ: ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളികൾ (സിബിഎൽ) ഉപേക്ഷിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് വള്ളംകളി സംരക്ഷണസമിതി ആവശ്യപ്പെട്ടു. സിബിഎൽ മത്സരങ്ങൾ കൂടി ലക്ഷ്യമിട്ടാണ് വിവിധ ക്ലബുകളും വള്ളംകളി സമിതികളും വൻതുക മുടക്കി പ്രൊഫഷണൽ താരങ്ങളെ ഉൾപ്പെടെ ചേർത്ത് മത്സരത്തിന് ഇറങ്ങുന്നത്. എന്നാൽ, സിബിഎൽ ഉപേക്ഷിക്കുന്ന സാഹചര്യത്തിൽ, കരുവാറ്റ, കല്ലട, പുളിങ്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലെ ജലോത്സവങ്ങൾ ഉൾപ്പടെ മുടങ്ങുന്ന സ്ഥിതിയാണുള്ളത്. നെഹ്രു ട്രോഫി വള്ളംകളി മാറ്റി വെച്ചതോടെ, കടക്കെണിയിലായ ക്ലബ്ബുകളെ സഹായിക്കാൻ മത്സരത്തിൻ്റെ ബോണസ് തുകയിൽ പകുതി നേരത്തെ നൽകണമെന്നും സമിതി ആവശ്യപ്പെട്ടു.
           ചെറിയ വള്ളങ്ങൾ മാത്രം പങ്കെടുക്കുന്ന ബേപ്പൂർ ഫെസ്റ്റിന് 2.45 കോടി രൂപ അനുവദിച്ച സർക്കാർ, കേവലം ഒരുകോടി രൂപ മാത്രമാണ് 70 വർഷത്തെ പാരമ്പര്യമുള്ള നെഹ്രു ട്രോഫി വള്ളംകളിയ്ക്ക് നൽകുന്നത്. ഇതിൽ മാറ്റം ഉണ്ടാകണമെന്നും അടുത്ത വർഷം മുതൽ നെഹ്രു ട്രോഫി സെപ്റ്റംബർ മാസത്തിൽ നടത്തണം എന്നും സിബിഎൽ മത്സരത്തിൽ ചുണ്ടൻ ഇതര വള്ളങ്ങളെക്കൂടി ഉൾപ്പെടുത്തണമെന്നും വള്ളംകളി സംരക്ഷണസമിതി ഭാരവാഹികളായ ജോൺ കര്യമ്പള്ളി, പ്രജിത്ത് പുത്തൻവീട്ടിൽ, ജഗേഷ് വീയപുരം, ആര്യാമോൾ തോമസ് എന്നിവർ ആവശ്യപ്പെട്ടു.
      ഓഗസ്റ്റ് മാസം പത്തിന് നടക്കേണ്ട നെഹ്രു ട്രോഫി വള്ളംകളി, വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മാറ്റി വയ്ക്കുകയും പിന്നീട് ഉപേക്ഷിക്കുന്ന ഘട്ടം വന്നപ്പോൾ, വള്ളംകളി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നെഹ്രു ട്രോഫി ബോട്ട് റേസ് കമ്മറ്റിയുടെ ചെയർമാൻ കൂടിയായ ആലപ്പുഴ ജില്ലാ കലക്ടറെ നേരിൽക്കണ്ട് അഭ്യർത്ഥിച്ചതിൻ്റെ കൂടി അടിസ്ഥാനത്തിലാണ് ഈ മാസം 28ന് വള്ളംകളി നടത്താൻ തീരുമാനമായത്.

Post a Comment

0 Comments

Ad Code

Responsive Advertisement