Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുഖ്യൻ്റെ മുമ്പിൽ പത്തി മടക്കി ഘടകകക്ഷികൾ; എഡിജിപി അജിത് കുമാറിനെതിരെ നടപടിയില്ല.

മുഖ്യൻ്റെ മുമ്പിൽ പത്തി മടക്കി ഘടകകക്ഷികൾ; എഡിജിപി അജിത് കുമാറിനെതിരെ നടപടിയില്ല.


തിരു.: എഡിജിപി അജിത് കുമാറിന് എതിരെ ഉടൻ നടപടി വേണ്ടെന്ന് എൽഡിഎഫ് യോഗത്തിൽ തീരുമാനം. ഘടകകക്ഷികൾ ഉൾപ്പെടെ അതിശക്തമായ നിലപാട് സ്വീകരിച്ചെങ്കിലും എഡിജിപി അജിത് കുമാറിനെതിരെ ഉടൻ നടപടി വേണ്ടെന്ന് എൽഡിഎഫ് യോഗത്തിൽ തീരുമാനം.
        അന്വേഷണം തീരും വരെ നടപടി വേണ്ടെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ സ്വീകരിച്ചതോടെ ഘടകകക്ഷികൾ നിലപാടുകളിൽ നിന്ന് പിന്നാക്കം പോയി. തുടർന്ന് തീരുമാനമെടുത്ത് യോഗം പിരിയുകയായിരുന്നു.
      യോഗത്തിന് മുമ്പ് സിപിഐ, എൻസിപി, രാഷ്ട്രീയ ജനതാദൾ തുടങ്ങിയ കക്ഷികൾ എല്ലാം എഡിജിപിയെ മാറ്റണമെന്ന നിലപാട് പരസ്യമാക്കിയിരുന്നു. എന്നാൽ യോഗത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ അജിത് കുമാറിന് എതിരെ ഉടൻ നടപടി വേണ്ടെന്ന് എൽഡിഎഫ് യോഗത്തിൽ തീരുമാനമെടുക്കുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement