Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മലയാളശബ്ദം ന്യൂസിന്റെ മൂന്നാമത് എക്സലൻസ് പുരസ്കാരങ്ങൾ വിതരണം ചെയ്തു.

മലയാളശബ്ദം ന്യൂസിന്റെ മൂന്നാമത് എക്സലൻസ് പുരസ്കാരങ്ങൾ വിതരണം ചെയ്തു.



കോട്ടയം: കേരളത്തിലെ പ്രമുഖ ഓൺലൈൻ വാർത്താ മാധ്യമമായ മലയാളശബ്ദം ന്യൂസിന്റെ മൂന്നാമത് എക്സലൻസ് പുരസ്കാര വിതരണ ചടങ്ങ് സംസ്ഥാന തുറമുഖ, സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. നേരായ വാർത്തകൾ വായനക്കാരിലേക്ക് എത്തിക്കാൻ മലയാളശബ്ദം എന്നും പ്രവർത്തിച്ചിട്ടുണ്ടെന്ന് ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പതിനാല് യുവസംരംഭകരും പ്രതിഭകളും മന്ത്രിയിൽ നിന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
        കോട്ടയത്തിന്റെ എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റിലെ വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡുകളും അദ്ദേഹം വിതരണം ചെയ്തു. മലയാളശബ്ദം ചീഫ് എഡിറ്റർ അനൂപ് കെ.എം. സ്വാഗത പ്രസംഗവും വിഷയവാതരണവും നടത്തി. പ്രമുഖ മോട്ടിവേഷണൽ സ്പീക്കറായ അനീഷ് മോഹനും സംരംഭകനും ജീവകാരുണ്യ പ്രവർത്തകനുമായ ടോണി വർക്കിച്ചനും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലോജിക് സ്കൂൾ ബ്രാഞ്ച് ഹെഡ് ശ്യാം കുമാർ കൃതജ്ഞത പറഞ്ഞു.
     വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കും യുവസംരംഭകർക്കുമായി മലയാളശബ്ദം 2022ൽ ഏർപ്പെടുത്തിയ പുരസ്കാരങ്ങളാണ് എക്സലൻസ് പുരസ്കാരങ്ങൾ. ഈ വർഷം മൂന്നാമത് എക്സലൻസ് പുരസ്കാരങ്ങളാണ് വിതരണം ചെയ്തത്. കേരളത്തിലെ പ്രമുഖരായ സംരംഭകരും യുവപ്രതിഭകളുമായി പതിനാല് ജേതാക്കളാണ് ഇത്തവണ പുരസ്കാരങ്ങൾ മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement