Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചലച്ചിത്രനടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു.

ചലച്ചിത്രനടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു.


കൊച്ചി: ചലച്ചിത്രനടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്‌ ഏതാനും ദിവസമായി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
         എഴുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ കവിയൂരിൽ 1945 സെപ്‌തംബർ പത്തിനാണ്‌ ജനനം. നാടകങ്ങളിലൂടെയാണ് സിനിമാ രംഗത്തെത്തിയത്‌. 1962ൽ പുറത്തിറങ്ങിയ ശ്രീരാമപട്ടാഭിഷേകം ആണ്‌ ആദ്യചിത്രം. ഒടുവിൽ വേഷമിട്ടത്‌ 2021ൽ പുറത്തിറങ്ങിയ ആണും പെണ്ണും എന്ന ചിത്രത്തിൽ. 
        നാലുതവണ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്‌ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടി. ആദ്യകാല നിർമ്മാതാവ്‌ അന്തരിച്ച മണിസ്വാമി ആണ്‌ ഭർത്താവ്‌. ഏകമകൾ ബിന്ദു അമേരിക്കയിൽ സ്ഥിരതാമസമാണ്. മരുമകൻ: വെങ്കിട്ടരാമൻ (മിഷിഗൺ സർവകലാശാല).

Post a Comment

0 Comments

Ad Code

Responsive Advertisement