Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുവൈത്തിൽ മലയാളിയ്ക്ക് നിന്ന് വെടിയേറ്റു.

കുവൈത്തിൽ മലയാളിയ്ക്ക് നിന്ന് വെടിയേറ്റു.


കോട്ടയം: കുവൈത്തിലെ മഹ്ബൂലയില്‍ കോട്ടയം സ്വദേശിക്ക് എയര്‍ഗണ്ണില്‍ നിന്ന് വെടിയേറ്റു. ചങ്ങനാശേരി ആരമലക്കുന്ന് സ്വദേശിയായ ഫാസില്‍ അബ്ദുള്‍ റഹ്‌മാനാണ് വെടിയേറ്റത്.
        ബുധനാഴ്ച വൈകിട്ട് എട്ടുമണിയോടെ താമസസ്ഥലത്തു നിന്ന് ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നത്. ഇലക്‌ട്രിക് സ്‌കൂട്ടറില്‍ കയറുന്നതിനിടെയാണ് വെടിയേറ്റത്. വാഹനത്തില്‍ കയറുന്നതിനിടെ വെടിശബ്ദം കേള്‍ക്കുകയും ശരീരത്തില്‍ എന്തോ പതിക്കുന്നതു പോലെ അനുഭവപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇടതുവശത്ത് തോളിനും നെഞ്ചിനുമിടയില്‍ രക്തം വന്നു. ഉടന്‍ സുഹൃത്തായ കൊല്ലം സ്വദേശി വിനീഷിനെ വിളിച്ചു. വിനീഷെത്തിയാണ് ഫാസിലിനെ ആശുപത്രിയില്‍ എത്തിച്ചത്. ശരീരത്തില്‍ തുളച്ചു കയറിയ പെല്ലറ്റ് നീക്കം ചെയ്തു. ഇന്ന് ആശുപത്രി വിടും. പൊലീസ് ഫാസിലിന്റെ മൊഴി രേഖപ്പെടുത്തി.

Post a Comment

0 Comments

Ad Code

Responsive Advertisement