Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അരൂർ – തുറവൂർ ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

അരൂർ – തുറവൂർ ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.


ആലപ്പുഴ: അരൂർ – തുറവൂർ ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അരൂർ അമ്പലം മുതൽ അരൂർ പള്ളി വരെയുള്ള ഭാഗത്ത് റോഡ് അറ്റകുറ്റപണി നടത്തുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്നു മുതൽ ഒരാഴ്ചക്കാലത്തേക്കാണ് നിയന്ത്രണം. ഇന്ന് വൈകുന്നേരം നാലുമണി മുതൽ നിയന്ത്രണം ആരംഭിച്ചു.
       തുറവൂർ ഭാഗത്തു നിന്ന് അരൂർ ഭാഗത്തേക്ക് പോകുന്ന റോഡ് അടച്ചിടും. പകരം അരൂർ ഭാഗത്തു നിന്ന് തുറവൂർ ഭാഗത്തേക്കുള്ള റോഡിൽ മാത്രമാണ് ഗതാഗതം അനുവദിക്കുക.
       എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ, അരൂർ ക്ഷേത്രം ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു പോകണം. എറണാകുളം ഭാഗത്തു നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ, കുണ്ടന്നൂർ നിന്നും തൃപ്പൂണിത്തുറ വഴിയോ ചെല്ലാനം വഴി തീരദേശ റോഡ് വഴിയോ പോകേണ്ടതാണ്.
         അതേസമയം, അരൂര്‍- തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം ശക്തമാണ്. വളരെയധികം സമയമെടുത്താണ് വാഹനങ്ങൾ കടത്തി വിടുന്നത്. മാത്രവുമല്ല അപകടങ്ങളും കൂടുതലാണ്. ഏതു നിമിഷവും അപകടം മുന്നിൽക്കണ്ടു വേണം ഇവിടെ വഴി യാത്ര നടത്താൻ. കുഴിയിൽ വീണും ചെളിയിൽ തെന്നി വീണുമാണ് അപകടങ്ങളിൽ ഏറെയും. റോഡിന്‍റെ ഇരുവശവും ബാരിക്കേഡുകൾ സ്ഥാപിച്ച് നിർമ്മാണം നടക്കുന്നതിനാൽ, റോഡിന് വീതി വളരെ കുറവാണ്. ഒപ്പം ഇരുവശവും ചെളിക്കെട്ടി കിടക്കുന്നത് കാൽ നടയാത്രക്കാരെയും അപകടത്തിലാക്കുന്നു. രാത്രിയായാൽ വെളിച്ചം കുറഞ്ഞ റോഡിലൂടെ വേണം സാഹസിക യാത്ര. ഗതാഗത നിയന്ത്രണത്തിന് പൊലീസുകാർ ഉണ്ടെങ്കിലും അപകടങ്ങൾ കുറയ്ക്കാൻ കഴിയുന്നില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement