Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മകളുടെ വിവാഹത്തിനായി വിദേശത്തു നിന്നും മകളോടൊപ്പം നാട്ടിലെത്തിയ പിതാവും മകളും വാഹനാപകടത്തില്‍ മരിച്ചു.

മകളുടെ വിവാഹത്തിനായി വിദേശത്തു നിന്നും മകളോടൊപ്പം നാട്ടിലെത്തിയ പിതാവും മകളും വാഹനാപകടത്തില്‍ മരിച്ചു.


ആലപ്പുഴ: മകളുടെ വിവാഹത്തിനായി സൗദിയിൽ നിന്നും മകളോടൊപ്പം നാട്ടിലെത്തിയ പിതാവും മകളും വാഹനാപകടത്തില്‍ മരിച്ചു. ദേശീയപാതയില്‍ ഹരിപ്പാട് കരുവാറ്റാ കെവി ജെട്ടി ജങ്ഷനിലുണ്ടായ വാഹനാപകടത്തിൽ ആണ് അച്ഛനും മകളും മരിച്ചത്. വള്ളികുന്നം സ്വദേശി സത്താര്‍ ഹാജി, മകള്‍ ആലിയ (20) എന്നിവരാണ് മരിച്ചത്. വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ ആയിരുന്നു അപകടം.
        വഴിയോരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇവര്‍ സഞ്ചരിച്ച ഇന്നോവ ഇടിക്കുകയായിരുന്നു. സൗദിയിലായിരുന്ന ഇരുവരും വിവാഹത്തിനായി നാട്ടിൽ എത്തിയതായിരുന്നു. സൗദി തുഖ്ബ ഐസിഎഫ്‌ സജീവപ്രവര്‍ത്തകൻ ആയിരുന്നു അപകടത്തില്‍ മരിച്ച സത്താര്‍ ഹാജി. 

Post a Comment

0 Comments

Ad Code

Responsive Advertisement