Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്‌ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്‌ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി.


കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്‌ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കണം എന്നാണ് ഹൈക്കോടതി നിർദ്ദേശം. റിപ്പോർട്ടിന്റെ പൂർണ്ണരൂപം അന്വേഷണ സംഘത്തിന് കൈമാറണം. റിപ്പോർട്ടിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിക്കണം. നടപടികളിൽ തിടുക്കം പാടില്ലെന്ന് നിർദ്ദേശിച്ച കോടതി, എഫ്ഐആർ വേണോ എന്ന് റിപ്പോർട്ട് പരിശോധിച്ചു മാത്രം തീരുമാനിക്കാം എന്നും അഭിപ്രായപ്പെട്ടു.
        സർക്കാർ നിഷ്ക്രിയത്വം കാണിച്ചെന്നും കോടതി കുറ്റപ്പെടുത്തി. മൂന്നു വർഷം സർക്കാർ നടപടി എടുത്തില്ലെന്നത് ആശ്ചര്യം ഉളവാക്കുന്നതാണ്. റിപ്പോർട്ടിൽ ബലാത്സംഗം, പോക്സോ കേസുകൾ റജിസ്‌റ്റർ ചെയ്യാനുള്ള വസ്തുതയുണ്ട്. കേസെടുക്കാനുള്ള സാഹചര്യമില്ലെന്ന സർക്കാർ വാദം എന്തുകൊണ്ടാണ് എന്നും കോടതി ചോദിച്ചു. സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാൻ ആണ് കമ്മറ്റി വച്ചതെന്നും റിപ്പോർട്ടിൽ പരാതിക്കാരെ കുറിച്ചോ പരാതി എന്തെന്നോ ഇല്ലെന്നുനുമായിരുന്നു സർക്കാർ വാദം. 2021ൽ റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയിട്ടും നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement