Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുടുംബ പ്രശ്നത്തിൽ ഉണ്ടായ വാക്കേറ്റം; അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊന്നു.

കുടുംബ പ്രശ്നത്തിൽ ഉണ്ടായ വാക്കേറ്റം; അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊന്നു.

തിരു.: കുടുംബ പ്രശ്നത്തിൽ ഉണ്ടായ വാക്കേറ്റത്തെ തുടർന്ന് അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊന്നു. വർക്കല കാറാത്തല സ്വദേശിയായ അജിത് (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരൻ അജേഷ് പൊലീസ് കസ്റ്റഡിയിൽ ആയെന്നാണ് സൂചന. 
        കുടുംബ പ്രശ്നത്തിൽ ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തലയ്ക്കും മുഖത്തിനും ഗുരുതരമായി വെട്ടേറ്റ അജിത്തിനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
       ഇന്നലെ രാത്രി 9.45ഓടു കൂടിയായിരുന്നു സംഭവം. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ചു വരുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement