Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആറന്മുള ഉതൃട്ടാതി ജലമേള ഇന്ന്.

ആറന്മുള ഉതൃട്ടാതി ജലമേള ഇന്ന്. 


ആറന്മുള: ചരിത്രപ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലമേള ഇന്ന് നടക്കും. നെഹ്രു ട്രോഫി മാതൃകയിൽ ആണ് ഇക്കുറി വള്ളംകളി നടത്തുക. 
        വർഷങ്ങൾക്കു ശേഷം ജലഘോഷയാത്രയിൽ 52 പള്ളിയോടങ്ങളും പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. എ, ബി ബാച്ചുകൾ ആയി തിരിച്ചാണ് മത്സരം. രാവിലെ ഒമ്പതരയോടെ കളക്ടർ പതാക ഉയർത്തും. ഉച്ചയ്ക്ക് ഒന്നരയോടെ ജലഘോഷയാത്രയും തുടർന്ന് മത്സരവള്ളംകളിയും നടക്കും.
        വള്ളംകളിയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ കളക്ടര്‍ പ്രാദേശിക പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. എന്നാൽ, പൊതു പരീക്ഷകള്‍ക്ക്  മാറ്റമില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement