Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഈ മലയാളിയെ തിരിച്ചറിയാൻ സഹായിക്കൂ.

ഈ മലയാളിയെ തിരിച്ചറിയാൻ സഹായിക്കൂ. 
അഹമ്മദാബാദ്: 2026 ജൂൺ മാസം 3-ാം തീയതി രാവിലെ ഗുജറാത്തിലെ വാപ്പി പോലീസിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, വാപ്പിക്ക് സമീപമുള്ള ഹൈവേയിൽ അസ്വസ്ഥനായി കണ്ടെത്തിയ ഫോട്ടോയിൽ കാണുന്ന ഈ മലയാളിയെ വാപ്പിയിലെ ചാല ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ ഇദ്ദേഹം ചികിത്സയിലാണ്. തന്റെ പേര് വർഗീസ് എന്നും സ്വദേശം കേരളത്തിലെ അങ്കമാലി എന്നും മാത്രമാണ് പറയുന്നത്. ആരോഗ്യനില തൃപ്തികരമല്ലാത്തതിനാൽ വ്യക്തമായ വിവരങ്ങൾ നൽകാൻ ഇദ്ദേഹത്തിന് സാധിക്കുന്നില്ല. അതിനാൽ ലഭിക്കുന്ന വിവരങ്ങളിൽ പരസ്പര വൈരുദ്ധ്യവും കാണപ്പെടുന്നു.
       ഫോട്ടോയിൽ കാണുന്ന ഈ വ്യക്തിയെ തിരിച്ചറിയുന്നതിനും ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായി എത്രയും വേഗം ബന്ധപ്പെടുന്നതിനുമായി എല്ലാവരുടെയും സഹായം അഭ്യർത്ഥിക്കുന്നതായി ഗുജറാത്തിലെ ഫെഗ്മ സർവ്വ സേവ ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.
ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവർ 97148 72838 എന്ന ഫോൺ നമ്പറിൽ ഉടൻ ബന്ധപ്പെടേണ്ടതാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement