Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജി-ഫോം നൽകി അഞ്ഞൂറോളം സ്വകാര്യ ബസുകൾ നാളെ മുതൽ സർവീസ് നിർത്തും.

ജി-ഫോം നൽകി അഞ്ഞൂറോളം സ്വകാര്യ ബസുകൾ നാളെ മുതൽ സർവീസ് നിർത്തും.
തിരു.: സംസ്ഥാനത്ത് നാളെ മുതൽ അഞ്ഞൂറിൽപ്പരം സ്വകാര്യ ബസുകൾ നിരത്തിലിറങ്ങില്ല. ജൂലൈ ഒന്ന് മുതൽ സർവീസ് നടത്താനാകില്ലെന്നു ചൂണ്ടിക്കാട്ടി സ്വകാര്യ ബസ് ഉടമകൾ ജി-ഫോം നൽകിയിരിക്കുകയാണ്. വരുമാനം കുറഞ്ഞ സാഹചര്യത്തിൽ ടാക്സ് അടയ്ക്കുന്നത് ഒഴിവാക്കാൻ ജി-ഫോം നൽകി സർവീസ് നിർത്താനാണു തീരുമാനം. ജൂൺ 15ന് ശേഷം കെഎസ്ആർടിസി പ്രിയദർശിനി ബസുകൾ സർവീസ് നടത്തുന്ന റൂട്ടുകളിലെ സ്വകാര്യ ബസുകൾക്ക് ഡീസലിനുള്ള വരുമാനം പോലും ലഭിക്കുന്നില്ലെന്നാണ് പരാതി. സർവീസ് നടത്തിക്കൊണ്ടു പോകാനാകില്ലെന്നു വ്യക്തമായതോടെയാണ് കടുത്ത നടപടിയെന്നും ബസുടമകൾ പറയുന്നു. ഉൾപ്രദേശത്തേക്കുളള സർവീസുകളെയാണ് ഇതു കൂടുതലും ബാധിക്കുകയെന്നാണ് സൂചന. കേരളത്തിൽ 8,000ത്തിനടുത്ത് സ്വകാര്യബസുകളും 4,000ൽ താഴെ കെഎസ്ആർടിസി ബസുകളുമാണ് നിരത്തിലുള്ളത്. നിലവിൽ ഉൾപ്രദേശങ്ങളിലേക്ക് യാത്രാദുരിതമുണ്ട്. അതിനിടെയാണ് കുടുതൽ ബസുകൾ സർവീസ് നിർത്തുന്നത്.
       കെഎസ്ആർടിസിയുടെ പ്രിയദർശിനി യാത്രാ സൗജന്യം വന്നതോടെ സ്വകാര്യ ബസുകളിലെ യാത്രികർ കൂട്ടത്തോടെ കൊഴിഞ്ഞുപോയെന്നാണ് സ്വകാര്യ ബസുകളുടെ പരാതി. അതിനിടെ സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് ബസ് ഉടമകൾ സെക്രട്ടേറിയറ്റ് നടയിൽ ജൂലൈ 20 മുതൽ 25 വരെ റിലേ ധർണ്ണ നടത്താൻ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സെൻട്രൽ കമ്മറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്.
       

Post a Comment

0 Comments

Ad Code

Responsive Advertisement