Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കനത്ത മഴയില്‍ ബംഗളൂരുവില്‍ ബഹുനില കെട്ടിടം തകര്‍ന്നു; മൂന്നു പേര്‍ മരിച്ചു; 16 പേര്‍ കുടുങ്ങി.

കനത്ത മഴയില്‍ ബംഗളൂരുവില്‍ ബഹുനില കെട്ടിടം തകര്‍ന്നു; മൂന്നു പേര്‍ മരിച്ചു; 16 പേര്‍ കുടുങ്ങി.


ബംഗളൂരു: ബംഗളൂരുവില്‍ നിർമ്മാണത്തിലിരുന്ന ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് മൂന്നു പേര്‍ മരിച്ചു. പതിനാറ് പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി.
ബാബുസപല്യയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. കനത്ത മഴയ്ക്കിടെയാണ് കെട്ടിടം തകര്‍ന്നത്.
       രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. കെട്ടിടം പൂര്‍ണ്ണമായി തകര്‍ന്നെന്നാണ് വിവരം. കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ നിര്‍മ്മിച്ച കെട്ടിടമാണ് തകര്‍ന്നു വീണത്. വിവരമറിഞ്ഞ് ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. സംഭവത്തിന് പിന്നാലെ കെട്ടിട ഉടമയുടെ ഫോണ്‍ സ്വിച്ച്‌ ഓഫ് ആണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നഗരത്തിലെ ഗതാഗതകുരുക്കും കനത്ത മഴയും രക്ഷാപ്രവര്‍ത്തനത്തിന് അല്‍പനേരം തടസ്സമായതായാണ് റിപ്പോര്‍ട്ടുകള്‍.

Post a Comment

0 Comments

Ad Code

Responsive Advertisement