Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റേഷൻ മസ്റ്ററിംഗ്: വിരൽ പതിയാത്തവർക്കായി ഐറിൻ സ്കാനർ മസ്റ്ററിംഗ് സംവിധാനം.

റേഷൻ മസ്റ്ററിംഗ്: വിരൽ പതിയാത്തവർക്കായി ഐറിൻ സ്കാനർ മസ്റ്ററിംഗ് സംവിധാനം.



കോട്ടയം: കോട്ടയം താലൂക്കിലെ എഎവൈ, പിഎച്ച്എച്ച് (മുൻഗണനാ) കാർഡുകളിൽ ഉൾപ്പെട്ട ഇ-പോസ് മെഷീനിൽ വിരൽ പതിയാത്തതു മൂലം ഇ-കെവൈസി മസ്റ്ററിംഗ് പൂർത്തീകരിക്കാൻ സാധിക്കാത്ത ഉപഭോക്താക്കൾക്കായി ഐറിസ് സ്‌കാനർ ഉപയോഗിച്ചുള്ള മസ്റ്ററിംഗ് സംവിധാനം ഒരുക്കിയിട്ടുളളതായി താലൂക്ക് സപ്ലൈ ആഫീസർ അറിയിച്ചു.
       കോട്ടയം മുനിസിപ്പാലിറ്റിയുടെ കീഴിലുളള ഗുണഭോക്താക്കൾക്ക് കോട്ടയം താലൂക്ക് സപ്ലൈ ആഫീസ് സ്ഥിതിചെയ്യുന്ന തിരുനക്കരയിലെ മാവേലി ടവറിൽ വച്ച് 23/10/2024 ബുധനാഴ്ച രാവിലെ 9.30 മുതൽ 5 വരെ മസ്റ്ററിംഗ് നടത്തുന്നതാണ്.
          24/10/2024 മുതൽ 26/10/2024 വരെ ചുവടെ ചേർക്കുന്ന ഷെഡ്യൂൾ പ്രകാരം രാവിലെ 10 മുതൽ വൈകുന്നേര 5 വരെ ക്യാമ്പുകൾ നടത്തുന്നതാണ്.

24/10/2024-

1. മണർകാട് പഞ്ചായത്ത് - വൈഎംഎ ഹാൾ, കാവുംപടി.

2. അതിരമ്പുഴ പഞ്ചായത്ത്-അതിരമ്പുഴ റീജിയണൽ സർവ്വീസ് സഹകരണബാങ്ക് ഓഡിറ്റോറിയം.

25/10/2024

1. പാമ്പാടി പഞ്ചായത്ത് - പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, പാമ്പാടി.

2. അയർക്കുന്നം പഞ്ചായത്ത് - പഞ്ചായത്ത് ഹാൾ, അയർക്കുന്നം.

26/10/2024

1. അയ്മനം പഞ്ചായത്ത് - പഞ്ചായത്ത് ഹാൾ, അയ്മനം.

2.പനച്ചിക്കാട് പഞ്ചായത്ത്- കുഴിമറ്റം ഗവ. എൽപിഎസ്, പരുത്തുംപാറ.

മസ്റ്ററിംഗിനായി എത്തുന്നവർ റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ കൊണ്ടു വരേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ആഫീസർ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement