Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കന്നിയങ്കത്തിനായി പ്രിയങ്ക ഇന്ന് വയനാട്ടിലെത്തും.

കന്നിയങ്കത്തിനായി പ്രിയങ്ക ഇന്ന് വയനാട്ടിലെത്തും.


വയനാട്: കന്നിയങ്കത്തിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രിയങ്ക ഗന്ധി ഇന്ന് വയനാട്ടിൽ എത്തും. രാഹുൽ ഗന്ധിക്കൊപ്പം വൈകിട്ടോടെയാണ് പ്രിയങ്ക മണ്ഡലത്തിലെത്തുക. മൈസൂരിൽ നിന്ന് റോഡ് മാർഗ്ഗമാണ് ഇരുവരും ബത്തേരിയിൽ എത്തുക. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന നാളെ സോണിയ ഗന്ധിയും കോൺഗ്രസ്‌ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും എത്തും. രണ്ട് കിലോമീറ്റ‍ർ റോഡ്ഷോ നടത്തിയാവും പ്രിയങ്കയുടെ പത്രികാസമർപ്പണം. പരമാവധി പ്രവർത്തകരെ സംഘടിപ്പിച്ച് റോഡ്ഷോ വൻവിജയമാകാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. 
      അതേസമയം, വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് ആവേശം രാജ്യതലസ്ഥാനത്തുമെത്തി. ഡൽഹിയിൽ പലയിടങ്ങളിലായി പ്രിയങ്കയുടെ നൂറുകണക്കിന് പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രചാരണത്തിനായി നിരവധി പ്രവർത്തകരും ഉടൻ വയനാട്ടിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്.


Post a Comment

0 Comments

Ad Code

Responsive Advertisement