Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മകളുടെ വിവാഹദിനത്തിൽ അദ്ധ്യാപിക വാഹനാപകടത്തിൽ മരിച്ചു.

മകളുടെ വിവാഹദിനത്തിൽ അദ്ധ്യാപിക വാഹനാപകടത്തിൽ മരിച്ചു.

കോട്ടയം: മകളുടെ വിവാഹദിനത്തിൽ അദ്ധ്യാപിക വാഹനാപകടത്തിൽ മരിച്ചു. വാഴൂർ പതിനേഴാം മൈലിൽ ഉണ്ടായ വാഹനാപകടത്തിലാണ് എരുമേലി പാണപിലാവ് ഗവണ്മെന്റ് സ്കൂൾ ഹെഡ്മിസ്ട്രസ് കൂടിയായ  ഷീനാ ഷംസുദീൻ  മരണപ്പെട്ടത്.
           ഇന്നലെ രാത്രിയായിരുന്നു അപകടം. മകൾ നെഫ്‌ലയുടെ വിവാഹദിനത്തിലാണ് ഷീനാ ഷംസുദീൻ്റെ മരണം. വിവാഹശേഷം കോട്ടയം, കുടയംപടിയിലുള്ള വരൻ്റെ വീട്ടിൽ നടന്ന റിസപ്ഷനിൽ പങ്കെടുത്തു മടങ്ങവെയാണ് അപകടമുണ്ടായത്. വാഴൂർ പതിനേഴാം മൈൽ ഇളമ്പള്ളിക്കവല വളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഹൈവേയിൽ നിന്നും മുപ്പതടിയോളം താഴേയ്ക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

Post a Comment

0 Comments

Ad Code

Responsive Advertisement