Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു.

തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു.


ശബരിമല: തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട  തുറന്നു. വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി ശ്രീകോവിൽ നടതുറന്ന്  ദീപം തെളിയിച്ചു. ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ഭസ്മാഭിഷിക്തനായ അയ്യപ്പനെ തൊഴാൻ കാത്തുനിന്നത്. 
       ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ  തിരഞ്ഞെടുക്കുന്നതിനുള്ള  നറുക്കെടുപ്പ് തുലാമാസം ഒന്നായ നാളെ നടക്കും. രാവിലെ ഉഷപൂജയ്ക്ക് ശേഷമാണ് മേൽശാന്തി നറുക്കെടുപ്പ്. പന്തളം രാജകൊട്ടാരം  പ്രതിനിധികളായ ഋഷികേഷ് വർമ്മ, വൈഷ്ണവി എന്നീ കുട്ടികളാണ് മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്ക് എടുക്കുന്നത്.  
        തുലാമാസ പൂജകൾക്ക് ശേഷം  ഒക്ടോബർ 21ന് രാത്രി പത്തുമണിക്ക് നട അടയ്ക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement