Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെഎസ്ആർടിസി ബസ് പുഴയിലേക്കു മറിഞ്ഞ് രണ്ടു പേർ മരിച്ചു.

കെഎസ്ആർടിസി ബസ് പുഴയിലേക്കു മറിഞ്ഞ് രണ്ടു പേർ മരിച്ചു.


കോഴിക്കോട്: തിരുവമ്പാടി കാളിയാമ്പുഴ പാലത്തിൽ നിന്ന് കെഎസ്ആർടിസി ബസ് പുഴയിലേക്കു മറിഞ്ഞ് ഉണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. കണ്ടപ്പൻചാൽ സ്വദേശിനികളായ രാജേശ്വരി (60), കമല എന്നിവരാണ് മരിച്ചത്. 
         ആനക്കാംപൊയിലിൽ നിന്ന് തിരുവമ്പാടിക്കു വരുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരി തകര്‍ത്ത് പുഴയിലേക്ക് തലകീഴായി മറിഞ്ഞത്. പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്. ആളുകള്‍ പുഴയില്‍ വീണതായി ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റ എല്‍സി ജോസഫ് (70), ഖമറുന്നീസ (43), ഗ്രേസ് അന്ന (67), റോസ്‌‌ലി (71), ഷിബു മാമ്പറ്റ (49). രാജേഷ് കാഞ്ഞിരമുഴി (42), മുത്തപ്പന്‍പുഴ മനോജ് സെബാസ്റ്റ്യന്‍ (48) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതല്‍ പേര്‍ വെള്ളത്തില്‍ വീണിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന് അഗ്നിരക്ഷാ സേനാഗങ്ങൾ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement