Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഉപതെരെഞ്ഞെടുപ്പ്: വിവിധ സ്ഥാനാർത്ഥികൾ ഇന്ന്നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

ഉപതെരെഞ്ഞെടുപ്പ്: വിവിധ സ്ഥാനാർത്ഥികൾ ഇന്ന്
നാമനിർദ്ദേശ പത്രിക സമർപ്പിക്കും.


വയനാട്: നവംബർ 13ന് നടക്കുന്ന ഉപതെരെഞ്ഞെടുപ്പുകളിൽ വിവിധ സ്ഥാനാർത്ഥികൾ ഇന്ന് നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കും. വയനാട്ടില്‍ പ്രിയങ്ക ഗന്ധി ഇന്നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുക. റോഡ് ഷോയോടു കൂടിയായാവും പ്രിയങ്കയുടെ കന്നിയങ്കത്തിലെ പത്രികാ സമർപ്പണം.
           രാവിലെ 11 മണിക്ക് കല്‍പ്പറ്റ ന്യൂ ബസ് സ്റ്റാൻഡില്‍ നിന്ന് റോഡ് ഷോ തുടങ്ങും. സമാപനവേദിയില്‍ പ്രിയങ്ക പ്രവർത്തകരെ അഭിസംബോധന ചെയ്യും. റോഡ് ഷോയ്ക്കു ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാകും പത്രികാ സമർപ്പണം. പ്രിയങ്കയ്ക്ക് ഒപ്പം, സോണിയ ഗന്ധിയും രാഹുല്‍ ഗന്ധിയും കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖർഗെയും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും റോഡ് ഷോയില്‍ പങ്കെടുക്കും. സോണിയക്കും റോബർട്ട് വദ്രയ്ക്കും മക്കള്‍ക്കും ഒപ്പമാണ് പ്രിയങ്ക ഇന്നലെ വൈകിട്ട് വയനാട്ടിലെത്തിയത്. രാഹുലും ഖർഗെയും ഇന്ന് രാവിലെ എത്തും.
          നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര നിയമസഭാ മണ്ഡലത്തിൽ മൂന്ന് മുന്നണികളുടേയും സ്ഥാനാർത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ പത്ത് മണിക്കാണ് ഇടത് സ്ഥാനാര്‍ഥി യു.ആര്‍. പ്രദീപ് പത്രിക സമര്‍പ്പിക്കുക. വടക്കാഞ്ചേരി താലൂക്ക് ഓഫീസിലേക്ക് പ്രകടനമായി ഇടത് സ്ഥാനാർത്ഥി എത്തും. എൻഡിഎ സ്ഥാനാര്‍ഥി കെ. ബാലകൃഷ്ണൻ പതിനൊന്നര മണിക്കും യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് ഉച്ചകഴിഞ്ഞ് ഒന്നരയോടെയും പത്രിക നല്‍കും.

Post a Comment

0 Comments

Ad Code

Responsive Advertisement