Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു.

കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു.

പാലക്കാട്: കോഴിക്കോട് ദേശീയപാതയിലെ കല്ലടിക്കോട് അയ്യപ്പൻകാവിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു. ഇന്നലെ രാത്രി 11നായിരുന്നു അപകടം. 
      പാലക്കാടു ഭാഗത്തു നിന്നെത്തിയ കാർ എതിരെ വന്ന ചരക്കു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ ലോറിയുടെ അടിയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. മരിച്ചവരിൽ കോങ്ങാട് മണ്ണാന്തറ സ്വദേശി കൃഷ്ണന്റെയും ഓമനയുടെയും മകൻ കെ.കെ. വിജേഷ് (35), വീണ്ടപ്പാറ സ്വദേശി ചിദംബരൻ്റെ മകൻ രമേശ് (31), വെള്ളയന്തോട് വിജയകുമാറിന്റെയും ജാനകിയുടെയും മകൻ വിഷ്‌ണു (30), കോങ്ങാട് മണിക്കശേരി എസ്റ്റേറ്റ് മെഹമൂദിന്റെ മകൻ മുഹമ്മദ് അഫ്സൽ (17), തച്ചമ്പാറ സ്വദേശി മഹേഷ് എന്നിവരാണ് മരിച്ചത് എന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. ഓട്ടോ ഡ്രൈവറാണ് വിജേഷ്. ഇവരില്‍ മൂന്നു പേര്‍ ഉറ്റ സുഹൃത്തുക്കള്‍ ആയിരുന്നു. ഓട്ടോ ഡ്രൈവര്‍ കൂടിയായ കോങ്ങാട് മണ്ണാന്തറ സ്വദേശി കെ.കെ. വിജേഷിനൊപ്പം എല്ലാ സമയത്തും വിഷ്ണുവും രമേശുമുണ്ടാകും. രാത്രി പത്തുവരെ ഇവരില്‍ 3 പേരെയും കോങ്ങാട് ടൗണില്‍ ഒരുമിച്ചു കണ്ടിരുന്നെന്നു നാട്ടുകാര്‍ പറയുന്നു. അപകടം നടന്ന് ഒന്നര മണിക്കൂറിനു ശേഷമാണു മരിച്ച മൂന്നു പേരെയും തിരിച്ചറിഞ്ഞത്. വാടകയ്‌ക്കെടുത്ത കാറുമായി സുഹൃത്തുക്കള്‍ രാത്രിയാത്രയ്ക്ക് ഇറങ്ങിയത് ആവാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാര്‍ ഓടിച്ചത് ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. 
           സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിനിട്ടുണ്ട്. അമിത വേഗതയിലെത്തിയ കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മഴ പെയ്ത് റോഡ് കുതിര്‍ന്ന് കിടക്കുകയായിരുന്നു. കാര്‍ വേഗതയിൽ വരുന്നതും നിയന്ത്രണം വിട്ട് റോഡിന്‍റെ വലത് ഭാഗത്തേക്ക് നീങ്ങി എതിര്‍ദിശയിൽ നിന്ന് വന്ന ലോറിയുടെ മുന്നിലേക്ക് ഇടിച്ചു കയറുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

Post a Comment

0 Comments

Ad Code

Responsive Advertisement