Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പലക്കാട്, കൽപ്പാത്തി രഥോത്സവ ദിനങ്ങളിൽ.

പലക്കാട്, കൽപ്പാത്തി രഥോത്സവ ദിനങ്ങളിൽ.


പാലക്കാട്: പാലക്കാടിൻ്റെ വിശ്വാസത്തിൻ്റേയും പൈതൃകത്തിൻ്റെയും പ്രതീകവും സാംസ്കാരികോത്സവവുമായ കൽപ്പാത്തി രഥോത്സവം അതിൻ്റെ പ്രധാന ചടങ്ങുകളിലേയ്ക്ക് കടക്കുകയാണ്. ഇന്നു മുതല്‍ മൂന്ന് ദിവസത്തേക്ക് കല്‍പ്പാത്തിയിലെ അഗ്രഹാരവീഥികളിലൂടെ ദേവരഥമുരുളും. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമിക്ഷേത്രത്തില്‍ രാവിലത്തെ പൂജകള്‍ക്കു ശേഷം 10.30നും 11.30നും ഇടയിലാണ് രഥാരോഹണം നടന്നത്. തുടർന്ന് മൂന്നു രഥങ്ങളും പ്രദക്ഷിണം ആരംഭിച്ചു. ഭക്തരാണ് തേരു വലിക്കുന്നത്. കേരളത്തിലെ ഏറ്റവും ആകർഷകമായ ഉത്സവങ്ങളില്‍ ഒന്നായ രഥോത്സവം പാലക്കാടിന്റെ സാംസ്കാരിക ആഘോഷം കൂടിയാണ്. ക്ഷേത്രത്തിന് 700 വർഷത്തോളം പഴക്കമുണ്ടെന്നു കരുതപ്പെടുന്നു. അവസാനത്തെ മൂന്നു ദിവസം ഭഗവദ്പ്രതിഷ്ഠയോടു കൂടിയ അലങ്കരിച്ച ദേവരഥം തെരുവുകളിലൂടെ ക്ഷേത്രത്തിലേക്ക് വലിക്കുവാനായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് എത്തിച്ചേരുന്നത്. 
        രഥോത്സവത്തിന്‍റെ സുഗമമായ നടത്തിപ്പിനായി എല്ലാ ഒരുക്കങ്ങളും ചെയ്തെന്നും സുരക്ഷയ്ക്കായി പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.    
        പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് കാൽപാത്തി രഥോത്സവത്തെ തുടർന്ന് ഒരാഴ്ച മാറ്റി വെച്ചിരിക്കുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement