Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

താഴത്തങ്ങാടി വള്ളംകളി: മീനച്ചിലാറ്റിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ നീക്കി തുടങ്ങി.

താഴത്തങ്ങാടി വള്ളംകളി: മീനച്ചിലാറ്റിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ നീക്കി തുടങ്ങി.


കോട്ടയം: ശനിയാഴ്ച താഴത്തങ്ങാടിയിൽ നടക്കുന്ന വള്ളംകളിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി മീനച്ചിലാറ്റിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ നീക്കി തുടങ്ങി. താഴത്തങ്ങാടി പാലത്തിന്റെ തൂണുകളിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങളാണ് നീക്കം ചെയ്ത് തുടങ്ങിയിരിക്കുന്നത്. ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിലാണ് ആറ്റിൽ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് ഉൾപ്പെടെ ഉള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നത്. ഒപ്പം ആറ്റിൽ അടിഞ്ഞു കൂടിയ എക്കലും ജെസിബി ഉപയോഗിച്ച് നീക്കുന്നുണ്ട്.
       കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ മാലിന്യങ്ങൾ പാലത്തിന്റെ തൂണുകളിൽ മാസങ്ങളായി അടിഞ്ഞു കൂടി കിടക്കുകയാണ്. ഇത് നീക്കം ചെയ്ത് ആറ്റിലെ ഒഴുക്ക് സുഗമമാക്കണമെന്ന് നാട്ടുകാർ നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. നടപടി ഉണ്ടാക്കാത്തത് നാട്ടുകാരിൽ പ്രതിഷേധത്തിനനും ഇടയാക്കിയിരുന്നു. 

Post a Comment

0 Comments

Ad Code

Responsive Advertisement