Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുന്‍മന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ എം.ടി. പത്മ അന്തരിച്ചു.

മുന്‍മന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ എം.ടി. പത്മ അന്തരിച്ചു.



മുംബൈ: മുന്‍മന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ എം.ടി. പത്മ (80) അന്തരിച്ചു. മുംബൈയില്‍ മകള്‍ക്കൊപ്പം താമസിക്കവെ വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. മൃതദേഹം നാളെ കോഴിക്കോട്ടെത്തിക്കും. 
      1987ലും 1991ലും കൊയിലാണ്ടിയില്‍ നിന്ന് നിയമസഭാംഗമായി. 1991ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ഫിഷറീസ്, ഗ്രാമവികസന, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ആയിരുന്നു. കേരള മന്ത്രിസഭയില്‍ അംഗമായ മൂന്നാമത്തെ വനിതയായിരുന്നു. 1999ല്‍ പാലക്കാട് നിന്നും 2004ല്‍ വടകരയില്‍ നിന്നും ലോക്‌സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കെ. കരുണാകരന്‍ കോണ്‍ഗ്രസ്സ് വിട്ട് ഡിഐസി രൂപവത്കരിച്ചപ്പോള്‍ അതിലേക്കു പോയി. എന്നാല്‍, പിന്നീട് കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തി. 2013ല്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറാവുകയും പ്രതിപക്ഷ നേതാവാവുകയും ചെയ്തു.
        നിയമ ബിരുദധാരിയും ആര്‍ട്‌സ് ബിരുദാനന്തര ബിരുദധാരിയുമായിരുന്ന പത്മ, കെഎസ്.യുവിലൂടെയാണ് രാഷ്ട്രീയരംഗത്തെത്തിയത്. കെഎസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്, കെപിസിസി അംഗം, മഹിളാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി, കോഴിക്കോട് ഡിസിസി സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement